അഞ്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ കൂടി വിതരണം ചെയ്യാനുള്ള ഉത്തരവിറക്കിയതായി ധനമന്ത്രി ഡോ. തോമസ് ഐസക്... ഏപ്രിലിലെ പെന്‍ഷന്‍ അഡ്വാന്‍സായാണ് നല്‍കുന്നത്, നിലവിലെ 1200 രൂപ 1300 ആയി വര്‍ധിപ്പിച്ചാണ് ഏപ്രിലിലെ പെന്‍ഷന്‍ അനുവദിക്കുന്നത്

അഞ്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ കൂടി വിതരണം ചെയ്യാനുള്ള ഉത്തരവിറക്കിയതായി ധനമന്ത്രി ഡോ. തോമസ് ഐസക്... ഏപ്രിലിലെ പെന്‍ഷന്‍ അഡ്വാന്‍സായാണ് നല്‍കുന്നത്, നിലവിലെ 1200 രൂപ 1300 ആയി വര്‍ധിപ്പിച്ചാണ് ഏപ്രിലിലെ പെന്‍ഷന്‍ അനുവദിക്കുന്നത്.
നിലവില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷനാണ് വീടുകളില്‍ എത്തിക്കുകയോ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയക്കുകയോ ചെയ്തത്. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള പെന്‍ഷന്‍ തുകയാണ് ഇപ്പോള്‍ അനുവദിക്കുന്നത്. ഏപ്രിലിലെ പെന്‍ഷന്‍ അഡ്വാന്‍സായാണ് നല്‍കുന്നത്. നിലവിലെ 1200 രൂപ 1300 ആയി വര്‍ധിപ്പിച്ചാണ് ഏപ്രിലിലെ പെന്‍ഷന്‍ അനുവദിക്കുന്നത്.
2019 ഡിസംബര്‍ 15നുള്ളില്‍ മസ്റ്റര്‍ ചെയ്തവര്‍ക്കുമാത്രമേ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ അനുവദിച്ചിരുന്നുള്ളൂ. ഇപ്പോള്‍ 2020 ഫെബ്രുവരി 15 വരെ മസ്റ്റര്‍ ചെയ്തവര്‍ക്കുകൂടി കുടിശ്ശികയടക്കം പണം നല്‍കും.ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്തപ്പോള്‍ മസ്റ്റര്‍ ചെയ്‌തെങ്കിലും വിവാഹം/ പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് സാക്ഷ്യപത്രം സമര്‍പ്പിക്കാത്തവര്‍ക്ക് പെന്‍ഷന്‍ കുടിശ്ശിക നല്‍കുന്നതിന് 68 കോടി പ്രത്യേകം അനുവദിച്ചിട്ടുണ്ട്. ഇവര്‍ ജൂണില്‍ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. മൊത്തം 2833 കോടി രൂപയാണ് പെന്‍ഷനായി അനുവദിക്കുന്നത്. ഇതില്‍ 1350 കോടി രൂപ സഹകരണ ബാങ്കുകള്‍ വഴി വിതരണം ചെയ്യും. 1483 കോടി രൂപ ഗുണഭോക്താക്കളുടെ നിര്‍ദേശപ്രകാരം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് കൊടുക്കുക. ഈ പണം ഏപ്രില്‍ ഒമ്പതിന് മാത്രമേ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യൂ.
എന്നാല്‍, സഹകരണ സംഘങ്ങള്‍ വഴിയുള്ള വിതരണം ഏപ്രില്‍ ആദ്യവാരം തുടങ്ങും. കര്‍ഷകത്തൊഴിലാളി, വയോജന, വികലാംഗ, വിധവ, അവിവാഹിതര്‍ എന്നിങ്ങനെ അഞ്ച് സ്‌കീമുകളിലായി 44 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്.
"
https://www.facebook.com/Malayalivartha

























