കൊയ്ത്ത് യന്ത്രം നിയന്ത്രണംവിട്ട് വീട്ടുവളപ്പിലേക്ക് ഇടിച്ചുകയറി
ചിറ്റൂരില്‍ റോഡിലൂടെ പോവുകയായിരുന്ന കൊയ്ത്ത് യന്ത്രത്തിന്റെ ആക്സില്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട കൊയ്ത്ത് യന്ത്രം വീട്ടുവളപ്പിലേക്ക് ഇടിച്ചുകയറി.
അണിക്കോട് തറക്കളം എ.ജെ.രാധയുടെ വീടിന്റെ മതിലും മുന്പിലെ ഷീറ്റും തകര്‍ന്നു. ഇന്നലെ വൈകിട്ട് 7-നാണ് സംഭവം.
അപകടത്തിനു തൊട്ടു മുന്‍പാണ് വീട്ടിലുണ്ടായിരുന്നവര്‍ സമീപത്തെ ബന്ധുവീട്ടിലേക്ക് പോയത്. അതിനാല്‍ വലിയ ദുരന്തം ഒഴിവായി.
വീടിനു മുന്‍പിലുണ്ടായിരുന്ന വൈദ്യുതി തൂണ് ഇടിച്ചുതകര്‍ത്ത ശേഷമാണ് വീടിന്റെ മതിലിലേക്ക് കയറിയത്. വീട്ടുമുറ്റത്തേക്ക് ഇറക്കിയിരുന്ന ഷീറ്റും തകര്‍ന്നു.
വീടിന്റെ പ്രധാന ചുവരിനു കേടുപാടുണ്ടോ എന്നുള്ള കാര്യം രാവിലെ പരിശോധിച്ചാല്‍ മാത്രമേ അറിയാനാകൂ എന്ന് വീട്ടുകാര്‍ പറഞ്ഞു. ക്രെയിന്‍ എത്തിച്ചാണ് കൊയ്ത്ത് യന്ത്രം അപകട സ്ഥലത്തു നിന്നു മാറ്റിയത്.
https://www.facebook.com/Malayalivartha