കണ്ണൂർ ആറളത്ത് കടുത്ത പനിയെതുടർന്ന് അഞ്ചുവയസ്സുകാരി മരിച്ചു;കൂടുതൽ പരിശോധനകൾ നടത്തുമെന്ന് ആരോഗ്യവകുപ്പ്
കണ്ണൂർ ആറളത്ത് കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചുവയസ്സുകാരി മരിച്ചു. ആറളം കീഴ്പ്പള്ളിയിലാണ് സംഭവം നടന്നത്. കമ്പത്തിൽ രഞ്ജിത്തിന്റെ മകൾ അഞ്ജനയാണ് കഴിഞ്ഞ ദിവസം രാത്രി പനിയെ തുടർന്ന് മരിച്ചത്.
മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ പരിശോധനകൾ നടത്തുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. ഇതിനുശേഷം മാത്രമേ സംസ്കാര ചടങ്ങുകളെ കുറിച്ച് തീരുമാനിക്കുകയുള്ളൂ എന്നും പരിയാരം മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
അതേസമയം ലോകമൊട്ടാകെ കോവിഡ് വ്യാപനം അതിരൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. രോഗികളുടെ എണ്ണം എട്ടുലക്ഷമായി .42151 പേരാണ് ലോകത്താകമാനം കോവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യയിൽ ഇതുവരെ 1397 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു. 35 പേര് ഇന്ത്യയിൽ രോഗബാധയേറ്റ് മരിച്ചു. കേരളത്തിൽ 241 പേർക്ക് രോഗബാധയേറ്റു. മരണം രണ്ടായി.
https://www.facebook.com/Malayalivartha