എങ്ങനെയെങ്കിലും നാട്ടിലെത്തുകയെന്ന ലക്ഷ്യത്തോടെ പാലക്കാട്ടേക്ക് നടക്കുകയായിരുന്ന അതിഥി തൊഴിലാളികളെ തിരിച്ചയച്ചു

അതിഥി തൊഴിലാളികളുടെ പലായനം മണ്ണാര്‍ക്കാടിനടുത്ത് പൊലീസ് ഇടപെട്ട് തടഞ്ഞു.
അലനല്ലൂരില്‍ നിന്നു പാലക്കാട്ടേക്കു കാല്‍നടയായി എത്തിയ പത്തംഗ സംഘത്തെ കോട്ടോപ്പാടത്ത് ആണ് പൊലീസ് തടഞ്ഞത്.
എങ്ങനെയെങ്കിലും നാട്ടിലെത്തുകയെന്ന ലക്ഷ്യത്തോടെയാണു നടക്കുന്നതെന്ന് അവര്‍ പറഞ്ഞു.
പാലക്കാട് എത്തിയാല്‍ ട്രെയിന്‍ ഉണ്ടാവുമെന്നു കരുതിയായിരുന്നു യാത്ര.
സംഭവം അറിഞ്ഞു പഞ്ചായത്ത് പ്രസിഡന്റ് ഇല്ല്യാസ് താളിയിലും സ്ഥലത്തെത്തി. ഇവരെ ക്യാംപിലേക്കയച്ചു.
https://www.facebook.com/Malayalivartha

























