തേനീച്ചയുടെ ആക്രമണം: പോത്ത് ചത്തു
പീച്ചിയില്‍ തേനീച്ചയുടെ ആക്രമണത്തില്‍ പോത്ത് ചത്തു. തേനീച്ചയുടെ ആക്രമണം രൂക്ഷമായതോടെ കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു.
മരവെള്ളച്ചാലിലെ ആദിവാസി സങ്കേതത്തിലെ കുന്നുംപുറത്ത് അനില്‍കുമാറിന്റെ വീട്ടിലെ പോത്തിനാണ് കുത്തേറ്റത്. ഇക്കഴിഞ്ഞ 24-ന് ആണ് സംഭവം.
ചികിത്സ നല്‍കിയെങ്കിലും 2 ദിവസത്തിനുള്ളില്‍ ചത്തു.വിവരം അറിയിച്ചിട്ടും വനം വകുപ്പ് അധികൃതര്‍ എത്തിയില്ല.
അനില്‍കുമാറിന്റെ വീടിനു മുന്നില്‍ 70 അടിയോളം ഉയരത്തിലുള്ള കൂറ്റന്‍ മരത്തിലാണു തേനീച്ച കൂട്.
മരത്തില്‍ സ്ഥിരമായി തേനീച്ച ഉണ്ടാവുന്നതിനാല്‍ മുകള്‍ഭാഗത്തെ ചില്ലകള്‍ നീക്കണമെന്ന ആവശ്യവുമായി കുടുംബം വനം വകുപ്പ് അധികൃതരെ സമീപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha