പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തിനുള്ള അപേക്ഷാ തീയതി നീട്ടി

2020 ജനുവരി ഒന്നിനോ അതിനു ശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നു മടങ്ങിയെത്തി ലോക്ഡൗണ്‍ കാരണം തൊഴിലിടങ്ങളിലേക്കു മടങ്ങിപ്പോകാന്‍ സാധിക്കാത്തവര്‍ക്കും ഈ കാലയളവില്‍ വീസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപ സഹായത്തിനുള്ള അപേക്ഷാ തീയതി ഈ മാസം 5 വരെ നീട്ടി. www.norkaroots.org വഴി അപേക്ഷിക്കണം .
അത്യാവശ്യ കാര്യങ്ങള്‍ക്കും പഠനാവശ്യത്തിനു പോയവര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ എത്തിക്കാനാണു മുന്‍ഗണനയെന്നും ഇതര സംസ്ഥാനങ്ങളില്‍ വീടും മറ്റു സൗകര്യങ്ങളും ഉള്ളവര്‍ ഇപ്പോള്‍ കേരളത്തിലേക്കു മടങ്ങിവരരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇപ്പോള്‍ മടങ്ങിവരുന്നവരെ അതിര്‍ത്തികളില്‍ പരിശോധിച്ചശേഷം രോഗസാധ്യതയുള്ളവരെ സര്‍ക്കാരിന്റെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് അയയ്ക്കും. മറ്റുള്ളവര്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയണമെന്നതു നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























