മലയാളി മെയില്‍ നഴ്‌സ് അനൂജിന് ബിബിസി ആദരമര്‍പ്പിച്ചു

ലണ്ടനിലെ ബോസ്റ്റണ്‍ പില്‍ഗ്രിം ആശുപത്രിയില്‍ നഴ്‌സായിരിക്കേ കോവിഡ് 19 ബാധിച്ചു മരിച്ച വെളിയന്നൂര്‍ കുറ്റിക്കോട്ട് അനൂജ് കുമാറിനെപ്പറ്റി ബിബിസി പ്രത്യേക വാര്‍ത്ത സംപ്രേഷണം ചെയ്തു. അനൂജിന്റെ ജീവിതം മറ്റുള്ളവര്‍ക്കു പ്രചോദനമാണെന്ന് റിപ്പോര്‍ട്ട് പറഞ്ഞു. അനൂജ് (44) ഉള്‍പ്പെടെ കോവിഡില്‍ ജീവന്‍ നഷ്ടപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ ഒരു മിനിറ്റ് മൗനം ആചരിച്ചിരുന്നു.
15 വര്‍ഷം മുന്‍പ് ലണ്ടനില്‍ പോയ അനൂജ് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കുടുംബസമേതം നാട്ടില്‍ എത്തിയിരുന്നു. അനൂജിന്റെ സംസ്‌കാരം മേയ് 13-ന് നടത്തുമെന്നാണ് ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. ഭാര്യ സന്ധ്യ ലണ്ടനില്‍ ആശുപത്രിയിലാണ്. മൂത്ത മകന്‍ അകുലും ലണ്ടനിലാണ്. അനൂജിന്റെ ഭാര്യ സന്ധ്യ. എസ്. നായരുടെ തൊടുപുഴ കോലാനിയിലെ വീട്ടിലാണ് അനൂജിന്റെ അമ്മ ജഗദമ്മ താമസിക്കുന്നത്. അനൂജിന്റെ ഇളയ മകന്‍ ഗോകുലും കൂടെയുണ്ട്. അച്ഛന്‍ പവിത്രന്‍ ജീവിച്ചിരിപ്പില്ല. സഹോദരി അജിത മുംബൈയില്‍ നഴ്‌സാണ്.
പ്രമേഹം ഉണ്ടായിരുന്നതിനാല്‍, കോവിഡ് കാലത്തു ജോലിക്കു പോകാതെ വീട്ടിലിരിക്കാനുള്ള സര്‍ക്കാര്‍ നിയമം പ്രയോജനപ്പെടുത്താമായിരുന്നു. എന്നാല്‍, ഇളവു വേണ്ടെന്നുവച്ച് ജോലി തുടരുകയായിരുന്നുവെന്നു കുടുംബ സുഹൃത്ത് സൂസന്‍ മാത്യൂസ് പറയുന്നു. ബ്രിട്ടനിലെ സര്‍ക്കാര്‍ ആരോഗ്യവിഭാഗമായ നാഷനല്‍ ഹെല്‍ത്ത് സര്‍വീസില്‍ (എന്‍എച്ച്എസ്) നഴ്‌സായി ജോലി ചെയ്യുന്നതിനുള്ള യോഗ്യത അനൂജ് സ്വന്തമാക്കിയത് ആറു മാസം മുന്‍പാണ്.
അനൂജിന്റെ കുടുംബത്തെ സഹായിക്കാന്‍ 'എന്‍എച്ച്എസ് ഹീറോ' എന്ന പേരില്‍ സമൂഹമാധ്യമത്തിലൂടെ ഫണ്ട് സമാഹരണം തുടങ്ങിയിട്ടുണ്ട്. 'ആഗ്രഹിച്ച ജോലിയിലേക്കെത്താന്‍ അനൂജ് നടത്തിയ ശ്രമങ്ങള്‍ മാതൃകയായിരുന്നു' - സുഹൃത്ത് സന്തോഷ് ദേവസ്സി പറഞ്ഞു.
https://www.facebook.com/Malayalivartha


























