സഹോദര കുടുംബങ്ങളിലെ 3 കുട്ടികള്‍ മുങ്ങിമരിച്ചു

കാഞ്ഞങ്ങാടിനടുത്ത് ഒരു കുടുംബത്തിലെ മൂന്നു കുട്ടികളെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ബാവാ നഗറിലെ നുറുദ്ദീന്റെയും മഹ്‌റൂഫയുടെയും മകന്‍ മുഹമ്മദ് ബാഷിര്‍ (4), ബന്ധു നാസറിന്റെയും താഹിറയുടെയും മകന്‍ അജ്‌നാസ് (6), നാസറിന്റെ സഹോദരന്‍ സാമിറിന്റെയും റസിയയുടെയും മകന്‍ മുഹമ്മദ് മിസ്ഹബ് (6) എന്നിവരാണു മരിച്ചത്.
വൈകിട്ട് മഴ പെയ്തിരുന്നു. ഈ സമയം കുട്ടികള്‍ സമീപ വീടുകളില്‍ ഉണ്ടാകുമെന്നു കരുതി.
നോമ്പുതുറ കഴിഞ്ഞിട്ടും കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വീടിന് 100 മീറ്റര്‍ അകലെയുള്ള ചതുപ്പില്‍ ഇന്നലെ വൈകിട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നു പേരും കളിക്കാനിറങ്ങിയതാണ്.
അജ്‌നാസും മിസ്ഹബും കടപ്പുറം പിപിടിഎസ്എല്‍പി സ്‌കൂളിലെ യുകെജി വിദ്യാര്‍ഥികളാണ്.
https://www.facebook.com/Malayalivartha


























