4-ാം തീയതി മുതല്‍ ബവ്കോ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കുലര്‍

തിങ്കളാഴ്ച മുതല്‍ ബവ്‌റിജസ് കോര്‍പറേഷന്റെ മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറക്കുന്നതിന് നടപടിയെടുക്കാന്‍ എംഡി സ്പര്‍ജന്‍ കുമാറിന്റെ സര്‍ക്കുലര്‍. എന്നാല്‍, അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നു മന്ത്രി ടി.പി. രാമകൃഷ്ണന്‍ പ്രതികരിച്ചു.
കേന്ദ്രസര്‍ക്കാര്‍ മേയ് 3-നു ശേഷം നടപ്പാക്കുന്ന ഇളവുകളുടെയും മാര്‍ഗനിര്‍ദേശത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ തീരുമാനം. വില്‍പന കേന്ദ്രങ്ങളിലും കലവറകളിലും അണുനശീകരണം ഉള്‍പ്പെടെയുള്ള മുന്‍കരുതലും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ബവ്‌കോ തുറക്കുകയാണെങ്കില്‍ കണ്‍സ്യൂമര്‍ഫെഡ് മദ്യശാലകളും തുറക്കും. ബാറുകളില്‍ പാര്‍സല്‍ നല്‍കാനും ആലോചനയുണ്ട്. സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് എന്നിവ ഉണ്ടാകണം. അകലം പാലിക്കണം. മാസ്‌ക് ധരിക്കണം.
മദ്യത്തിന്റെ നികുതിയായി പ്രതിദിനം 40 കോടി രൂപ സര്‍ക്കാരിനു ലഭിക്കാറുണ്ട്. ഈ മാസം ഇതിലും വര്‍ധിക്കുമെന്നാണു കണക്കുകൂട്ടല്‍.
വിദേശമദ്യക്കടകളും ബാറുകളും 4-നു തുറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും കടകള്‍ അണുവിമുക്തമാക്കാന്‍ ബവ്‌റിജസ് കോര്‍പറേഷന്‍ എംഡി നല്‍കിയ നിര്‍ദേശമാണ് ഇങ്ങനെയൊരു പ്രചാരണത്തിന് ഇടയാക്കിയതെന്നും മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























