കോവിഡ്: 5 മലയാളികള്‍ കൂടി ഗള്‍ഫില്‍ മരിച്ചു

ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച് കോവിഡ് ബാധിച്ച് 5 മലയാളികള്‍ കൂടി മരിച്ചു. യുഎഇയിലും കുവൈത്തിലും ഉള്ള മലയാളികളാണ് മരിച്ചത്. പത്തനംതിട്ട ഇടയാറന്മുള കോഴിപ്പാലം വടക്കനൂട്ടില്‍ രാജേഷ് കെ.നായര്‍ (51), തൃശൂര്‍ വലപ്പാട് ബീച്ച് തോപ്പില്‍ വീട്ടില്‍ ഉമ്മറിന്റെ മകന്‍ അബ്ദുല്‍ ഗഫൂര്‍ (54) എന്നിവര്‍ കുവൈത്തിലും തൃശൂര്‍ എരുമപ്പെട്ടി വെള്ളറക്കാട് മുത്തുപ്പറമ്പില്‍ മുഹമ്മദ് റഫീഖ് (46), കോഴിക്കോട് വടകര തോടന്നൂര്‍ വലിയാണ്ടി പറമ്പത്ത് യൂസഫ് (43) ചാവക്കാട് തിരുവത്ര ഗാന്ധിറോഡില്‍ പി.കെ.അബ്ദുല്‍ കരീം ഹാജി (66) എന്നിവര്‍ യുഎഇയിലുമാണു മരിച്ചത്.
അബുദാബിയില്‍ ഈസി വേ സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ഉടമയായ അബ്ദുല്‍ കരീം ഹാജി സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, സുന്നി സെന്റര്‍ വൈസ് പ്രസിഡന്റ്, കെഎംസിസി സംസ്ഥാന പ്രസിഡന്റ്, തിരുവത്ര വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: സുബൈദ. മക്കള്‍: അബ്ദുല്‍ ബഷീര്‍, അബ്ദുല്‍ ജലീല്‍, അബ്ദുല്‍ ഗഫൂര്‍. മരുമക്കള്‍: ഷഫ്‌ന, ആമിന, ഷഹ്ല.
കോവിഡ് ബാധിച്ചു കേരളത്തിനു പുറത്തു മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 69 ആയി. കുവൈത്തില്‍ മലയാളികളുടെ മരണം ആദ്യമാണ്.
https://www.facebook.com/Malayalivartha


























