പ്രശാന്തിന് കൊല്ലത്തെ ബ്യൂട്ടീപാര്‍ലറിലെ ട്രെയിനറായ കൊല്ലപ്പെട്ട സുചിത്രയുമായി മാത്രമല്ല മറ്റു പലരുമായും ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് ... കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളും കാരണമായിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം

പ്രശാന്തിന് കൊല്ലപ്പെട്ട സുചിത്രയുമായി മാത്രമല്ല മറ്റു പലരുമായും ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ശാരീരിക ബന്ധം മാത്രമായിരുന്നു ഇയാളുടെ ലക്ഷ്യം. കൊല്ലത്തെ ബ്യൂട്ടീപാര്‍ലറിലെ ട്രെയിനറായ സുചിത്ര ഭര്‍ത്താവുമായി ഏറെ നാളായി പിരിഞ്ഞു താമസിക്കുകയായിരുന്നു. അതിനാല്‍ സുചിത്രയെ വളരെ വേഗം തന്നെ പ്രശാന്തിന് വരുതിയിലാക്കാന്‍ കഴിഞ്ഞിരുന്നു സുചിത്രക്ക് പാലക്കാടുള്ള പ്രശാന്തിന്റെ വീട്ടിലേക്ക് പോകണമെന്ന ആഗ്രഹം ഉണ്ടായിരുന്നു . ആണ്‍തുണയില്ലാതെ നിന്നിരുന്ന സുചിത്ര പ്രശാന്തിന്റെ മധുര വാക്കുകളില്‍ മയങ്ങി. അങ്ങനെയാണ് ശാരീരിക ബന്ധത്തിലേക്ക് എത്തുന്നത്. ഇതിനിടയില്‍ തന്നെ വിവാഹം കഴിക്കണമെന്ന് പലവട്ടം സുചിത്ര ആവിശ്യപ്പെട്ടിരുന്നു എന്ന് ഇയാള്‍ പറഞ്ഞു. എന്നാല്‍ ശാരീരിക സുഖം മാത്രമായിരുന്നു പ്രശാന്തിന്റെ ലക്ഷ്യം.
പ്രശാന്തിന്റെയും സുചിത്രയുടെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് പരിശോധിച്ചു. സുചിത്രയുടെ അക്കൗണ്ടില്‍ നിന്നു പ്രശാന്തിന്റെ അക്കൗണ്ടിലേക്കു പണം അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളും ഒരു കാരണമായിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം. കൊലപാതകം നടത്താന്‍ ഉപയോഗിച്ച ആയുധവും കണ്ടെത്തേണ്ടതുണ്ട്. മാര്‍ച്ച് 17നാണ് സുചിത്ര കൊല്ലത്തു നിന്നു പാലക്കാട്ടേക്കു പോയത്. എന്നാല്‍ പാലക്കാട്ടേക്കാണു പോകുന്നതെന്ന കാര്യം സുചിത്ര വീട്ടുകാരില്‍ നിന്നും പാര്‍ലര്‍ ഉടമയില്‍ നിന്നും മറച്ചു വച്ചു.
കൊല്ലത്തു നിന്നു സുചിത്രയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രശാന്ത് പറഞ്ഞത്. എന്നാല്‍ അന്വേഷണ സംഘത്തോട് ആദ്യ ദിനങ്ങളില്‍ പ്രതി കള്ളമാണു പറഞ്ഞത്. സുചിത്രയ്ക്ക് മഹാരാഷ്ട്ര സ്വദേശിയായ ഒരു സുഹൃത്ത് ഉണ്ടായിരുന്നെന്നും ഇയാള്‍ക്കൊപ്പം പോയിക്കാണുമെന്നുമാണു പ്രതി ആദ്യം പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ സുചിത്രയ്ക്ക് ഇങ്ങിനെ ഒരു സുഹൃത്ത് ഇല്ലായെന്ന് അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായി. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇയാളുടെ മൊഴിയില്‍ വൈരുധ്യം കണ്ടു തുടങ്ങിയതോടെയാണു പ്രതിയുടെ വാടക വീടു കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയത്.
ഇതിനിടെ സുചിത്രക്കു പ്രശാന്തിന്റെ വീട്ടില്‍ വരണമെന്ന ആഗ്രഹം പ്രശാന്തിനോട് പറയുകയും തന്ത്രപൂര്‍വ്വം മാതാപിതാക്കളെ അവിടെ നിന്നും കോഴിക്കോട്ടെ കുടുംബവീട്ടിലേക്കും ഭാര്യയെ കൊല്ലത്തേക്കും പറഞ്ഞു വിട്ടു. കൊല്ലത്ത് ഭാര്യക്കൊപ്പമെത്തിയ പ്രശാന്ത് തിരികെ സുചിത്രയുമായാണ് പാലക്കാട്ടേക്ക് മടങ്ങിയത്.പാലക്കാട് എത്തി രണ്ട് ദിവസം ഇരുവരും ആഘോഷിച്ചു. അടുത്ത ദിവസമാണ് തനിക്ക് ഒരു കുഞ്ഞിനെ വേണമെന്ന് സുചിത്ര ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് പ്രശാന്ത് സമ്മതിച്ചില്ല. വയറ്റിലെ ഗര്‍ഭം അലസിപ്പിക്കണമെന്ന് നിര്‍ബന്ധിച്ചു. ഭര്‍ത്താക്കന്മാരുടെ അകന്നു ജീവിക്കുന്ന സുചിത്ര പ്രസവിച്ചാല്‍ അത് സമൂഹത്തില്‍ വലിയ ചര്‍ച്ചയായി മാറും. കുട്ടിയുടെ അച്ഛനെ കുറിച്ച് സംശയവും ഉണ്ടാകും.സ്വാഭാവികമായി സംശയങ്ങള്‍ തന്നിലേക്ക് വരുമെന്നും പ്രശാന്ത് കണക്കു കൂട്ടി. അതുകൊണ്ടാണ് എങ്ങനേയും കുട്ടിയെ ഒഴിവാക്കാന്‍ പ്രശാന്ത് നിര്‍ബന്ധിച്ചത്. അതിന് തയ്യാറല്ലെന്നും തനിക്ക് അമ്മയാകണമെന്നും സുചിത്ര നിര്‍ബന്ധം പിടിച്ചു. ഇതോടെയാണ് എങ്ങനേയും സുചിത്രയെ കൊന്ന് ഒഴിവാക്കാന്‍ പ്രശാന്ത് തീരുമാനിച്ചത്.
അങ്ങനെ ബെഡ് റൂമിലെ ടെലിഫോണ്‍ കേബിള്‍ ഉപയോഗിച്ച് കൊലപ്പെടുത്തി കുഴിച്ചു മൂടി സാമ്പത്തിക തര്‍ക്കമാണു കൊലപാതകത്തിനു പിന്നിലെന്നാണു പ്രതി നല്‍കിയ മൊഴി. അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ കാലുകള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. മാര്‍ച്ച് 20 നാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിനു ശേഷം മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വീടിനോടു ചേര്‍ന്നുള്ള പാടത്ത് കുഴികുത്തി കുഴിച്ചുമൂടാനായി പിന്നീടുള്ള ശ്രമം. എന്നാല്‍ കുഴി ചെറുതായതിനാല്‍ രണ്ടു കാലുകളും മുറിച്ചു മാറ്റുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.
നേരത്തെ തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ നടത്തിയ ആസൂത്രിത കൊലപാതകമായിരുന്നു ഇതെന്നും പൊലീസിന് സംശയമുണ്ട്. മാര്‍ച്ച് മാസത്തില്‍ പ്രശാന്ത് പാലക്കാട്ടെ വീട്ടില്‍ നിന്നു ഭാര്യയെ കൊല്ലത്തെ വീട്ടില്‍ കൊണ്ടാക്കിയിരുന്നു. പാലക്കാട്ടെ വീട്ടില്‍ ഉണ്ടായിരുന്ന മാതാപിതാക്കളെ കുടുംബ വീട്ടിലേക്കും പറഞ്ഞു വിട്ടു.
ഇതിനു ശേഷമാണ് സുചിത്രയെ പാലക്കാട്ടെ വീട്ടിലേക്കു കൊണ്ടുവന്നു കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം മൃതദേഹത്തിന്റെ കാലുകള്‍ അറുത്ത് മാറ്റി. പിന്നീടു സമീപത്തെ ചതുപ്പു നിലത്തില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. കേബിള്‍ കഴുത്തില്‍ മുറുക്കിയാണ് കൊലപ്പെടുത്തിയത്. വീട്ടിനുള്ളില്‍ ചുവരുകള്‍ ഉണ്ടായിരുന്ന രക്തക്കറ മായ്ക്കാന്‍ പെയിന്റ് അടിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























