പ്രളയകാലത്തെ ഹെലികോപ്റ്റര്‍ ഹീറോ ക്യാപ്റ്റന്‍ പി. രാജ് കുമാര്‍ വിരമിച്ചു

മലപ്പുറം നിലമ്പൂര്‍ സ്വദേശിയും നാവികസേനയില്‍ ക്യാപ്‌ററനുമായിരുന്ന പി. രാജ്കുമാര്‍ വിരമിച്ചു. 2018 പ്രളയത്തില്‍ ചാലക്കുടിയില്‍ നിന്ന് 26 പേരെ ഹെലികോപ്റ്ററില്‍ രക്ഷിച്ചതിലൂടെ പ്രശസ്തനാണ്.
അന്റാര്‍ട്ടിക്കയില്‍ മഞ്ഞുകാറ്റില്‍ കുടുങ്ങിപ്പോയ 4 ശാസ്ത്രജ്ഞരെ രക്ഷിച്ചതിന് 1992-ല്‍ നാവികസേനാ മെഡല്‍ നേടി. 2 തവണ അന്റാര്‍ട്ടിക്ക പര്യവേക്ഷണ സംഘാംഗമായിരുന്നു.
ഓഖി ചുഴലിക്കാറ്റിനിടെ ജീവന്‍ പണയം വച്ച് 12 മത്സ്യത്തൊഴിലാളികളെ കടലില്‍ നിന്നു രക്ഷിച്ച സാഹസിക ദൗത്യത്തിനു ശൗര്യചക്ര നേടി.
ദക്ഷിണ നാവിക കമാന്‍ഡിലെ ഐഎന്‍എസ് ഗരുഡയില്‍ ഫ്‌ലൈറ്റ് ആന്‍ഡ് ടാക്റ്റിക്കല്‍ സിമുലേറ്ററിന്റെ ഓഫിസര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്തു നിന്നാണു വിരമിച്ചത്.
https://www.facebook.com/Malayalivartha


























