കോവിഡ് രോഗികളുടെ എണ്ണം പിണറായി മുക്കുന്നു.. ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബിജോണ്‍ ഇപ്പോള്‍ ആരോപണവുമായി രംഗത്ത്

മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനം നടക്കുന്നത് കൊണ്ട് തന്നെ കേരളത്തില്‍ നടക്കുന്ന കോവിഡ് വിഷാദ വിവരങ്ങള്‍ കൃത്യമായി അറിയാനയും വിലയിരുത്തുവാനും മലയാളികള്‍ ശ്രദ്ധിക്കുന്നുണ്ട് ഒരു പക്ഷെ ലോകത്തെ എല്ലായിടത്തും സംഭവിക്കുന്ന ഒരു കാര്യമല്ല ഇതെന്നതാണ് നഗ്‌നമായ വസ്തുത.
പ്രതിപക്ഷം ആദ്യം മുഖ്യമന്ത്രിക്ക് മീഡിയ മാനിയ ആക്കിയിരുന്നു എങ്കിലും അവരടക്കം പത്രസമ്മേളനത്തിനു മുന്നില്‍ കുത്തി ഇരിക്കുന്നത് നമ്മള്‍ കണ്ടു ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബിജോണ്‍ ഇപ്പോള്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് . അതായത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ്-19 കേസുകള്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഉണ്ടാകാത്തതു രോഗികളുടെ എണ്ണം കുറച്ചു കാണിക്കാനാണോയെന്നു പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് . തനിക്കു നേരിട്ടറിവുള്ള വ്യക്തിയെ കോവിഡ് ടെസ്റ്റിന് ശേഷം പോസിറ്റീവാണെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കഴിഞ്ഞ അര്‍ധരാത്രി പാരിപ്പള്ളി കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ആ കേസ് ഉള്‍പ്പെട്ടിട്ടില്ല എന്നാണ് ഇപ്പോള്‍ ബേബിജോണ്‍ വ്യക്തമാക്കിയത് . കോവിഡ് ബാധിതനല്ലാത്ത വ്യക്തിയെയാണോ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. കൊല്ലം ജില്ലയില്‍ വേറെയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി അറിവുണ്ട്. ഇടുക്കിയിലും കോട്ടയത്തും ഒട്ടേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും ആ കണക്കുകളൊന്നും മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഉണ്ടായിട്ടില്ല. അതതു പ്രദേശങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ കൈക്കൊള്ളുന്നതിനും ജനങ്ങള്‍ ജാഗരൂകരാകാനും ശരിയായ കണക്കുകള്‍ പുറത്തു വിടേണ്ടതാണെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു.
രോഗബാധിതനായ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയുമായി പലതവണ ഫോണില്‍ സംസാരിച്ചു. 28-നാണ് അദ്ദേഹത്തിന്റെ സ്രവം പരിശോധനയ്‌ക്കെടുത്തത്. ബുധനാഴ്ച രാത്രി പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഇടുക്കിയടക്കം പല ജില്ലകളിലും ഇങ്ങനെ വിവരങ്ങള്‍ മറച്ചുവെച്ചതായി വിവരമുണ്ട്. മുഖ്യമന്ത്രിയില്‍നിന്ന് ആരാണ് ഈ വിവരം മറച്ചുവെക്കുന്നത്. ഇത് ആരോഗ്യരംഗത്ത് കേരളം നേടിയെന്നു പറയുന്ന നേട്ടം നഷ്ടപ്പെടുമെന്ന ഭീതികൊണ്ടാണോ. അതോ നാലാംതീയതി ബിവറേജസ് തുറക്കുന്നത് സുഗമമാക്കാനാണോ.
ആര്‍.എസ്.പി.നേതാവിന്റെ കുടുംബത്തോട് മഹാ അപരാധമാണ് ചെയ്തത്. അദ്ദേഹത്തിന്റെ പിതാവ് പ്രായമേറിയയാളും പിതാവിന്റെ സഹോദരി കിടപ്പുരോഗിയുമാണ്. ഭാര്യ പ്രതിരോധശേഷിയില്ലാത്ത രോഗം ബാധിച്ചയാളുമാണ്. ഇതുവരെ അവരുടെ സ്രവം പരിശോധനയ്‌ക്കെടുക്കാന്‍ ആരും വന്നിട്ടില്ല. ഇത് ഒരു ജനാധിപത്യ ഗവണ്‍മെന്റില്‍നിന്ന് പ്രതീക്ഷിക്കുന്നതല്ല. മുഖ്യമന്ത്രിയില്‍നിന്ന് വിവരം മറച്ചുവെച്ചിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ക്കെതിരേ നടപടിയെടുക്കണം. അല്ലാത്തപക്ഷം മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ കഴിയാതെയാവും -ഷിബു ബേബിജോണ്‍ പറഞ്ഞു.
അതേസമയത് ന്മ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ താളം തെറ്റുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നു കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. കോവിഡിന്റെ തുടക്കത്തില്‍ പൂര്‍ണമായും മുക്തി നേടിയിരുന്ന കൊല്ലം ജില്ലയില്‍ ഇപ്പോള്‍ രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുളവാക്കുന്നു. ജില്ലയില്‍ സാമൂഹിക വ്യാപനം നടന്നതിന്റെ സൂചനയാണോ കഴിഞ്ഞ ദിവസം 6 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നു വ്യക്തമാക്കാന്‍ ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും തയാറാകണമെന്നും എംപി ആവശ്യപ്പെട്ടു.
കോലം ജില്ലയില്‍ രോഗ മുക്തി നേടാന്‍ വേണ്ടി ആദ്യ ഘട്ടങ്ങളില്‍ എടുത്ത നടപടികള്‍ തുടരുന്നതില്‍ പാളിച്ച ഉണ്ടായോയെന്നു പരിശോധിക്കണം. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കോവിഡ്-19 ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha


























