റമദാന്‍ നൊയമ്പ് നോക്കുന്നത് ആത്മഹത്യപരമാണെന്ന് അഭിപ്രായപ്പെട്ട ഡോക്ടര്‍ ആരിഫ് ഹുസൈന് അസഭ്യവര്‍ഷത്തിനൊപ്പം കൊന്നുകളയുമെന്ന ഭീഷണിയും... കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജ് ലൈവിലൂടെ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ആസൂത്രിതമായ സൈബര്‍ ആക്രമണം

ഡോ.ആരിഫ് ഹുസൈന്‍ തെരുവം ഫേസ് ബുക്കില്‍ ഒരു ലൈവ് വീഡിയോ ചെയ്തു സംഭവം ഇതാണ് റമദാന്‍ നൊയമ്പ് നോക്കുന്നത് ആത്മഹത്യപരമാണെന്ന് എന്ന് അദ്ദേഹം അഭിപ്രായ പെട്ടത് കഴിഞ്ഞ ചൊവ്വാഴ്ചയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നടത്തിയ ലൈവില്‍ ഇസ്ലാമിലെ ആചാര രീതിയായ നൊയമ്പ് അശാസ്ത്രീയവും ആത്മഹത്യാപരവുമാണെന്ന പരാമര്‍ശം ഡോ.ആരിഫ് ഹുസൈന്‍ നടത്തിയത്. അതിനെ സമര്‍ഥിച്ചുള്ള പഠനങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു അദേഹത്തിന്റെ പ്രതികരണം. നൊയമ്പ് കാലത്ത് മൈഗ്രേന്‍ ഉള്‍പ്പെടെയുളള തലവേദനകള്‍ കൂടിവരുന്നതായും അതിന്റെ കാരണമായി പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് അശാസ്ത്രീയമായ നൊയമ്പാണെന്നും അദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതിനെതിരെ നിരവധി പ്രതികരണങ്ങള്‍ എത്തിയിരിക്കുകയാണ് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം.
കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജ് ലൈവിലൂടെ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ആസൂത്രിതമായ സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. അസഭ്യവര്‍ഷത്തിനൊപ്പം കൊന്നുകളയുമെന്ന ഭീഷണിയും അദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. കല്ലെറിഞ്ഞുകൊല്ലുമെന്ന തരത്തിലുള്ള ഭീഷണികള്‍ ലഭിച്ചിരിക്കുന്നത്.
ലോകമെമ്പാടുമുള്ള വിശ്വാസികള്‍ റമദാന്‍ വ്രതം അനുഷ്ടിക്കുകയാണ്. എന്നാല്‍ കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പലരുടേയും ഉള്ളിലുദിക്കുന്ന സംശയമാണ് ഭക്ഷണവും വെള്ളവും വെടിഞ്ഞ് നോമ്പ് നോല്‍ക്കുന്നത് പ്രതിരോധ ശേഷി കുറയ്ക്കുമോ എന്നത്. വ്രതമെടുക്കുന്നത് പ്രതിരോധ ശേഷിയെ ബാധിക്കില്ല എന്നാണ് ഉത്തരം.
ആരോഗ്യമുള്ള വ്യക്തിക്ക് റമദാന്‍ വ്രതം എടുക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ റമദാന്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. നോമ്പ് തുറന്നതിന് ശേഷം ധാരാളം വെള്ളവും അസംസ്‌കൃത ഭക്ഷണപദാര്‍ത്ഥങ്ങളും കഴിക്കണമെന്ന് സംഘടന പറയുന്നു. അസുഖമുള്ളവര്‍ വ്രതമെടുക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
വ്രതമെടുക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് യുകെയിലെ എന്‍എച്എസ് ഡോക്ടറും മുതിര്‍ന്ന സര്‍വകലാശാല അധ്യാപകനുമായ ഡോ.ആമിര്‍ ഖാന്‍ അഭിപ്രായപ്പെട്ടു. മറ്റ് മാര്‍ഗങ്ങളില്‍ നിന്ന് പോഷകളൊന്നും ലഭിക്കാത്തതിനാല്‍ ശരീരം 'എനര്‍ജി കണ്‍സര്‍വേഷന്‍ മോഡിലേക്ക്' മാറുകയും നശിച്ചുതുടങ്ങിയ ഇമ്യൂണ്‍ കോശങ്ങളെ നന്നാക്കി ഉപയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോമ്പ് മുറിക്കുന്ന സമയത്ത് പൊരിച്ച ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നത് വ്രതമെടുക്കുമ്പോഴുള്ള പ്രയോജനങ്ങള്‍ ശരീരത്തിന് നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു പക്ഷെ ഇക്കാര്യങ്ങള്‍ ചുണ്ടി കാട്ടിയാണ് സൈബര്‍ ആക്രമണം. ഡോ.ആരിഫ് ഹുസൈന്‍ തെരുവത്തിനു നേരെ അക്രമം നടന്നത് എങ്കിലും അതൊട്ടും യുക്തിപര മല്ല എന്നുള്ളതാണ് വാസ്തവം.
https://www.facebook.com/Malayalivartha


























