കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിയന്ത്രണം കര്‍ശനമാക്കി.. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയടക്കം നാല് തദ്ദേശ സ്ഥാപനങ്ങളെക്കൂടി ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ചു

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിയന്ത്രണം കര്‍ശനമാക്കി . തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയടക്കം നാല് തദ്ദേശ സ്ഥാപനങ്ങളെക്കൂടി ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ ഓച്ചിറ, തൃക്കോവില്‍വട്ടം, കോട്ടയം ജില്ലയിലെ ഉദയനാപുരം പഞ്ചായത്തുകളാണ് മറ്റ് ഹോട്സ്പോട്ടുകള്‍. രോഗികളുടെയും അവരുമായി സമ്ബര്‍ക്കമുള്ളവരുടെയും എണ്ണം കണക്കിലെടുത്ത് നിയന്ത്രണം കടുപ്പിക്കുന്ന ഹോട്സ്പോട്ടുകളുടെ എണ്ണം ഇതോടെ 70 ആയി.
നേരത്തേ ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ച ചില സ്ഥലങ്ങളെ ഒഴിവാക്കിയതായി അതാത് ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു . രോഗബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ കോട്ടയം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു . ദുരന്തലഘൂകരണ അതോറിറ്റിയുമായി ചര്‍ച്ചചെയ്ത് ഇത് നടപ്പാക്കും. ഹോട്സോപ്ട്ടുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍നിന്ന് പുറത്തേക്ക് ഒരുവഴി മാത്രമേ അനുവദിക്കൂ. അടിയന്തരാവശ്യത്തിനുപോലും പുറത്തിറങ്ങാന്‍ അനുവദിക്കില്ല.
https://www.facebook.com/Malayalivartha


























