രണ്ടാംഘട്ട ലോക്ഡൗണ്‍ അവസാനിക്കുന്ന മേയ് 3നു ശേഷവും രാജ്യത്തെ റെഡ് സോണ്‍ ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും... കണ്ണൂരും കോട്ടയവും റെഡ്‌സോണില്‍

മേയ് 3 നു ശേഷവും സംസ്ഥാനത്തു കര്‍ശന നിയന്ത്രണം തുടരും. പൊതുഗതാഗത വിലക്ക് പിന്‍വലിക്കില്ല. ഇതു സംബന്ധിച്ച കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ വന്നശേഷം കൂടുതല്‍ തീരുമാനം എടുക്കാമെന്നു മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോവിഡ് വ്യാപനം സംബന്ധിച്ച് ആശങ്ക തുടരുകയാണെന്നും പ്രവചിക്കാനാകാത്ത സാഹചര്യത്തിലൂടെയാണു സംസ്ഥാനം കടന്നു പോകുന്നതെന്നും യോഗം വിലയിരുത്തി. അതിനാല്‍ വിട്ടുവീഴ്ച വേണ്ടെന്നാണു തീരുമാനം ഇപ്പോള്‍
രണ്ടാംഘട്ട ലോക്ഡൗണ്‍ അവസാനിക്കുന്ന മേയ് 3നു ശേഷവും രാജ്യത്തെ റെഡ് സോണ്‍ ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍. ആകെ 130 ജില്ലകളാണ് റെഡ് സോണില്‍ ഉള്ളത്. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന നഗരങ്ങളും റെഡ് സോണിലാണ്. കേരളത്തിലെ രണ്ടു ജില്ലകളാണ് ഈ മേഖലയില്‍ ഉള്ളത് കണ്ണൂരും കോട്ടയവും.
ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും യഥാക്രമം 19ഉം 14ഉം റെഡ് സോണുകളാണുള്ളത്. തമിഴ്നാട് 12ഉം ഡല്‍ഹിയില്‍ 11 ജില്ലകളും 'നോ ആക്റ്റിവിറ്റി' സോണുകളുമാണ്. രാജ്യത്താകെയുള്ള 733 ജില്ലകളില്‍ 284 എണ്ണമാണ് ഓറഞ്ച് സോണില്‍ ഉള്ളത്. ലോക്ഡൗണിനു ശേഷം ഇവിടെ ഭാഗിക ഇളവുകള്‍ അനുവദിക്കും. കേരളത്തിലെ 10 ജില്ലകളാണ് ഓറഞ്ച് സോണില്‍ ഉള്ളത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കാസര്‍കോട്.
ഗ്രീന്‍ സോണില്‍ ഈ മാസം 4 മുതല്‍ പരമാവധി ഇളവുകള്‍ അനുവദിക്കും. രാജ്യത്താകെ 319 ഗ്രീന്‍ സോണുകളാണ് ഉള്ളത്. കേരളത്തില്‍ എറണാകുളം, വയനാട് ജില്ലകള്‍ ഈ മേഖലയിലാണ്. കഴിഞ്ഞ 28 ദിവസമായി ഇവിടെ പുതിയ രോഗികളില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ജില്ലകളെ സോണുകളായി തരംതിരിച്ചുള്ള പട്ടിക പുറത്തുവിട്ടത്. ആരോഗ്യ സെക്രട്ടറി പ്രീതി സുഡാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് ഇതു സംബന്ധിച്ചു കത്തയച്ചു. ആഴ്ചതോറും പട്ടിക പുതുക്കുമെന്നും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചു നിര്‍ദേശം നല്‍കുമെന്നും കത്തില്‍ പറയുന്നു.
കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച രണ്ടാംഘട്ട ലോക്ഡൗണ്‍ തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്. കൂടുതല്‍ ഇളവുകളോടെ മേയ് നാല് മുതല്‍ മൂന്നാംഘട്ട ലോക്ഡൗണ്‍ നിലവില്‍ വരും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൂചന. ആക്ടീവ് കോവിഡ് കേസുകള്‍ ഇല്ലാത്ത ജില്ലകളില്‍ വ്യവസായ- വ്യാപാര പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനും ജനങ്ങളുടെ ജീവിതം സാധാരണ നിലയിലേക്ക് ആക്കുന്നതിനും മുന്‍തൂക്കം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള സാമ്പത്തിക ഉത്തേജന നടപടികളില്‍ ചിലത് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നു രോഗബാധയുള്ളവര്‍ വരുന്നതു വലിയ വെല്ലുവിളിയാണ്. ട്രക്കുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളിലും കൂടുതല്‍ പരിശോധന നടത്തും. ആരും ഒളിച്ചു കടക്കുന്നില്ലെന്ന് ഉറപ്പാക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വനപാതകള്‍ എല്ലാം അടയ്ക്കും. സ്ഥിതി നിയന്ത്രണാധീനമായില്ലെങ്കില്‍ ട്രിപ്പിള്‍ ലോക്ഡൗണിലേക്ക് നീങ്ങേണ്ടി വരും. ഒരു ഘട്ടം കഴിയുമ്പോള്‍ കോവിഡ് ബാധിതരുടെ എണ്ണം കാര്യമായി വര്‍ധിക്കുമെന്നും അതിനു ശേഷമേ കുറയുകയുള്ളൂവെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ കേരളത്തില്‍ രോഗബാധിതരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കാതെ നിയന്ത്രിക്കാന്‍ ഇതുവരെ സാധിച്ചിട്ടുണ്ട്. ഈ സ്ഥിതി നിലനിര്‍ത്താനാണു ശ്രമം.
"
https://www.facebook.com/Malayalivartha


























