കൊവിഡ് 19നെ പ്രതിരോധിക്കാന്‍ പ്രയത്‌നിക്കുന്ന ഓരോ തൊഴിലാളികള്‍ക്കും സല്യൂട്ട് അര്‍പ്പിക്കുന്നു.. മെയ് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

കൊവിഡ് 19നെ പ്രതിരോധിക്കാന്‍ പ്രയത്‌നിക്കുന്ന ഓരോ തൊഴിലാളികള്‍ക്കും മെയ് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി . കൊവിഡ് 19നെ പ്രതിരോധിക്കാന്‍ പ്രയത്‌നിക്കുന്ന ഓരോ തൊഴിലാളികള്‍ക്കും സല്യൂട്ട് അര്‍പ്പിക്കുന്നു എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു . ഇത് കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ട ഘട്ടമാണ് . ഈ ദിനം അതിനുള്ള ഊര്‍ജ്ജമാകട്ടെ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി .
മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം :
ഐതിഹാസികമായ തൊഴിലാളി പ്രക്ഷോഭങ്ങളുടെ ഓര്‍മ്മയില്‍ ലോകം ഇന്ന് മെയ്ദിനം ആചരിക്കുകയാണ്. മഹാമാരിയില്‍ ലോകമെങ്ങും വിറങ്ങലിച്ചു നില്‍ക്കുമ്‌ബോഴാണ് ഇത്തവണത്തെ മെയ്ദിനം. തൊഴിലാളി വര്‍ഗം അവരുടെ സാമൂഹിക കടമ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിര്‍വ്വഹിക്കുന്ന ഘട്ടം. ഓരോ മേഖലയിലും തൊഴിലെടുക്കുന്നവര്‍ തങ്ങളുടേതായ രീതിയില്‍ ഈ കോവിഡ് - 19 നെ പിടിച്ചുകെട്ടാന്‍ വിശ്രമമില്ലാതെ പ്രയത്‌നിക്കുന്നു. അവര്‍ക്കെല്ലാം കേരളത്തിന്റെ ബിഗ് സല്യൂട്ട്.
ഈ മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്ന വിഭാഗവും തൊഴിലാളി വര്‍ഗം തന്നെയാണ്. അവരെ ചേര്‍ത്തു പിടിക്കാനാണ് ശ്രമിച്ചത്. ലോക് ഡൗണ്‍ കാലം വരുമാന നഷ്ടത്തിന്റെ കാലമായപ്പോള്‍ അവര്‍ക്ക് താങ്ങായി നില്‍ക്കാനുള്ള പദ്ധതികളാണ് നാം കേരളത്തില്‍ നടപ്പാക്കിയത്. നമ്മുടെ സാമൂഹിക ഒരുമയില്‍ നമുക്ക് ആ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാനായി. നമ്മുടെ അതിഥി തൊഴിലാളികളേയും വിഷമതകളില്ലാതെ ചേര്‍ത്തു പിടിച്ചു.
കോവിഡ് - 19 നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ട ഘട്ടമാണിത്. നമുക്ക് ഒന്നിച്ച് മുന്നേറാം. ഈ ദിനം അതിനുള്ള ഊര്‍ജ്ജമാകട്ടെ.
https://www.facebook.com/Malayalivartha


























