ലോക്ക് ഡൗണ്‍ ലംഘിച്ചതിന് രശ്‌മി നായർക്കും രാഹുൽ പശുപാലനുമെതിരെ കേസ്

ലോക്ക് ഡൗണ്‍ ലംഘിച്ചതിന് രശ്‌മി നായർക്കും രാഹുൽ പശുപാലനുമെതിരെ പത്തനാപുരം പൊലീസ് കേസെടുത്തു... പുറത്തിറങ്ങിയത് ചോദ്യം ചെയ്ത ആരോഗ്യപ്രവര്‍ത്തകനോട് ഇവർ തട്ടിക്കയറിയതായും ആരോപണമുണ്ട് ..പത്തനാപുരം നഗരത്തിലേക്ക് പോകാനായി അടൂര്‍ ഭാഗത്ത് നിന്ന് കാറില്‍ എത്തിയ ഇവർ പത്തനാപുരം കല്ലുംകടവിൽ വെച്ചാണ് ആരോഗ്യപ്രവര്‍ത്തകരെ ചോദ്യം ചെയ്തത്
ഇവർ എറണാകുളത്താണ് താമസം എന്നതിനാൽ അവിടെ നിന്നാണ് വരുന്നതെങ്കിൽ ക്വാറന്റൈനില്‍ പോകണം എന്ന് ആരോഗ്യവകുപ്പ് ജീവനക്കാരന്‍ നിര്‍ദ്ദേശിച്ചതിനെ തുടർന്നാണ് രശ്മിയും ഭര്‍ത്താവും പത്തനാപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‍പെക്ടറായ ക്യഷ്ണരാജിനോട് തട്ടിക്കയറിയത് . ഉദ്യോഗസ്ഥനോട് 'എടാ 'എന്ന് വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്നാണു പരാതി .മാസ്‍കോ മറ്റ് മുന്‍കരുതലുകളോ ഇല്ലാതെയായിരുന്നു രശ്മിയുടെ യാത്ര എന്നും റിപ്പോർട്ടുണ്ട്
പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ മെമ്പറെ ഫോണില്‍ ബന്ധപ്പെട്ട് രശ്മിയും ഭര്‍ത്താവ് ഇവിടെ തന്നെ താമസിക്കുകയാണെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് വാഹനം വിട്ടയച്ചത്. മാസ്ക് ധരിക്കാത്തതിന് പൊലീസ് പിഴ ഈടാക്കിയില്ലെന്ന ആക്ഷേപം ശക്തമായി ഉയർന്നു. ഇതിന് പിന്നാലെയാണ് ഇരുവർക്കും എതിരെ കേസെടുത്തത്
https://www.facebook.com/Malayalivartha


























