കാറ്റില്‍ തെങ്ങ് വൈദ്യുത കമ്പിയിലേക്ക് മറിഞ്ഞുവീണു, വൈദ്യുതി പ്രവഹിക്കുന്ന കമ്പി ആറ്റിലേക്കു പതിച്ച് കുളിച്ചുകൊണ്ടിരുന്ന യുവതി മരിച്ചു

ഇന്നലെ കാവാലത്ത് കാറ്റില്‍ വൈദ്യുതകമ്പി പൊട്ടിവീണുണ്ടായ അപകടത്തില്‍ യുവതി മരിച്ചത് നാടിന്റെയാകെ നൊമ്പരമായി.
കുടുംബത്തിനു മാത്രമല്ല നാട്ടുകാര്‍ക്കും പ്രിയങ്കരിയായിരുന്നു അജിത കളത്തൂര്‍. പതിവുപോലെ ഇന്നലെയും മകള്‍ക്കൊപ്പം അലക്കാനും കുളിക്കാനുമാണ് അജിത കൊപ്പറമ്പ് കടവിലെത്തിയത്.
അലക്കുന്നതിനിടെ മഴക്കാറിനൊപ്പം അപ്രതീക്ഷിതമായി ആഞ്ഞടിച്ച കാറ്റില്‍ കടവിനു സമീപത്തായി നിന്ന ഉണങ്ങിയ തെങ്ങ് കടപുഴകി വൈദ്യുതകമ്പിയിലേക്കു വീഴുകയായിരുന്നു. തെങ്ങിനൊപ്പം വൈദ്യുതി പ്രവഹിക്കുന്ന കമ്പികളും ആറ്റിലേക്കു പതിച്ചു.
ശബ്ദം കേട്ട് ഓടിയെത്തിയവര്‍ ആദ്യമൊന്നു ഭയന്നു. പിന്നീട് അവിടെയുണ്ടായിരുന്ന ചെറുപ്പക്കാര്‍ താഴ്ന്നുപോയ ഇരുവരെയും വെള്ളത്തില്‍ നിന്നും മുങ്ങിയെടുക്കുകയായിരുന്നു.
സതീശന്റേയും അജിതയുടെയും 25-ാം വിവാഹ വാര്‍ഷികം ഇക്കഴിഞ്ഞ 21-നായിരുന്നു.
https://www.facebook.com/Malayalivartha


























