മുന്‍കരുതലുകളില്ലാതെ രശ്മിയുടെ യാത്ര... എറണാകുളത്ത് നിന്ന് വരികയാണെങ്കില്‍ ക്വാറന്റൈനില്‍ പോകണം എന്ന് ആരോഗ്യവകുപ്പ് ജീവനക്കാരന്‍! എടാ എന്ന് ആക്രോശിച്ച് രശ്‌മി നായർ... മാസ്‌ക് ധരിക്കാത്തതിന് പൊലീസ് പിഴ ഈടാക്കിയില്ലെന്ന ആക്ഷേപം ശക്തമായി ഉയര്‍ന്നതിന് പിന്നാലെ ഇരുവര്‍ക്കും എതിരെ കേസെടുത്ത് പോലീസ്

ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത ആരോഗ്യപ്രവര്‍ത്തകനോട് തട്ടിക്കയറിയ സംഭവത്തില്‍ രശ്മി നായര്‍ക്കും രാഹുല്‍ പശുപാലനുമെതിരെ കേസ്. പത്തനാപുരം പൊലീസാണ് കേസെടുത്തത്. ലോക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത ആരോഗ്യ പ്രവര്‍ത്തകരോട് തട്ടികയറിയതിനാണ് ഇവര്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. പത്തനാപുരം പോലീസാണ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ജില്ലാ അതിര്‍ത്തിയായ പത്തനാപുരം കല്ലുംകടവിലായിരുന്നു സംഭവം. പത്തനാപുരം നഗരത്തിലേക്ക് പോകാനായി അടൂര്‍ ഭാഗത്ത് നിന്ന് കാറില്‍ എത്തിയതായിരുന്നു ഇരുവരും. ഇവരുടെ വാഹനം പോലീസും ആരോഗ്യ വകുപ്പും ചേര്‍ന്ന് തടയുകയായിരുന്നു. ഇവര്‍ എറണാകുളത്താണ് താമസം. എറണാകുളത്ത് നിന്ന് വരികയാണെങ്കില്‍ ക്വാറന്റൈനില്‍ പോകണം എന്ന് ആരോഗ്യവകുപ്പ് ജീവനക്കാരന്‍ നിര്‍ദ്ദേശിച്ചു.
മാസ്‌കോ മറ്റ് മുന്‍കരുതലുകളോ ഇല്ലാതെയായിരുന്നു രശ്മിയുടെ യാത്ര. തങ്ങളെ എടാ എന്ന് വിളിച്ചെന്ന് ആരോപിച്ച് രശ്മിയും ഭര്‍ത്താവും പത്തനാപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ ക്യഷ്ണരാജിനോട് തട്ടിക്കയറുകയായിരുന്നു. ഇവര്‍ താമസിക്കുന്ന പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ മെമ്ബറെ ഫോണില്‍ ബന്ധപ്പെട്ട് രശ്മിയും ഭര്‍ത്താവ് ഇവിടെ തന്നെ താമസിക്കുകയാണെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് വാഹനം വിട്ടയച്ചത്. മാസ്‌ക് ധരിക്കാത്തതിന് പൊലീസ് പിഴ ഈടാക്കിയില്ലെന്ന ആക്ഷേപം ശക്തമായി ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് ഇരുവര്‍ക്കും എതിരെ കേസെടുത്തത്.
അതേസമയം രാജ്യത്താകെയുള്ള 733 ജില്ലകളിൽ 284 എണ്ണമാണ് ഓറഞ്ച് സോണിൽ ഉള്ളത്. ലോക്ഡൗണിനു ശേഷം ഇവിടെ ഭാഗിക ഇളവുകൾ അനുവദിക്കും. കേരളത്തിലെ 10 ജില്ലകളാണ് ഓറഞ്ച് സോണിൽ ഉള്ളത് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കാസർകോട്. ഗ്രീൻ സോണിൽ ഈ മാസം 4 മുതൽ പരമാവധി ഇളവുകൾ അനുവദിക്കും. രാജ്യത്താകെ 319 ഗ്രീൻ സോണുകളാണ് ഉള്ളത്. കേരളത്തിൽ എറണാകുളം, വയനാട് ജില്ലകൾ ഈ മേഖലയിലാണ്. കഴിഞ്ഞ 28 ദിവസമായി ഇവിടെ പുതിയ രോഗികളില്ല.
കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ജില്ലകളെ സോണുകളായി തരംതിരിച്ചുള്ള പട്ടിക പുറത്തുവിട്ടത്. ആരോഗ്യ സെക്രട്ടറി പ്രീതി സുഡാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് ഇതു സംബന്ധിച്ചു കത്തയച്ചു. ആഴ്ചതോറും പട്ടിക പുതുക്കുമെന്നും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചു നിർദേശം നൽകുമെന്നും കത്തിൽ പറയുന്നു. കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച രണ്ടാംഘട്ട ലോക്ഡൗൺ തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്. കൂടുതൽ ഇളവുകളോടെ മേയ് നാല് മുതൽ മൂന്നാംഘട്ട ലോക്ഡൗൺ നിലവിൽ വരും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നൽകുന്ന സൂചന.
ആക്ടീവ് കോവിഡ് കേസുകൾ ഇല്ലാത്ത ജില്ലകളിൽ വ്യവസായ- വ്യാപാര പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും ജനങ്ങളുടെ ജീവിതം സാധാരണ നിലയിലേക്ക് ആക്കുന്നതിനും മുൻതൂക്കം നൽകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള സാമ്പത്തിക ഉത്തേജന നടപടികളില്‍ ചിലത് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha


























