മുൻവൈരാഗ്യം പറഞ്ഞു തീർക്കാൻ പാടത്തേക്ക് വിളിച്ചുവരുത്തി യുവാവിനെ വെട്ടിക്കൊന്നു; സംഭവത്തിനു പിന്നിൽ കുടുങ്ങിയത് ആറുപേർ

മുൻവൈരാഗ്യം പറഞ്ഞുതീർക്കാൻ പാടത്ത് വിളിച്ചുവരുത്തി യുവാവിനെ വെട്ടിയ്ക്കൊന്നു. കാറളത്ത് വിഷ്ണു എന്ന യുവാവ് വെട്ടേറ്റു മരിച്ച സംഭവത്തിൽ 6 പേരെയാണ് കാട്ടൂർ പൊലീസ് പിടികൂടിയിരിക്കുന്നത്. സംഭവത്തിൽ പിടിയിലായത് കാറളം സ്വദേശികളായ അയ്യേരി വീട്ടിൽ ഉണ്ണിക്കണ്ണൻ(കാറളം കണ്ണൻ, 52), മക്കളായ വിഷ്ണു(25), വിവേക്(24), പറമ്പൻ വീട്ടിൽ വിശാഖ്(20) സഹോദരൻ വിഷ്ണു(22), എടക്കുളം സ്വദേശി പൂപ്പുള്ളി വീട്ടിൽ മുരുകേഷ്(22) എന്നിവരാണ്. ഡിവൈഎസ്പി ഫെയ്മസ് വർഗീസ്, സിഐമാരായ എം.ജെ.ജിജോ, കെ.എസ്.സന്ദീപ്കുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: നാട്ടിലെ ഭരണി ആഘോഷത്തിനിടെ നടന്ന തർക്കത്തെത്തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത് തന്നെ. തർക്കത്തെ തുടർന്ന് വെട്ടേറ്റ കാറളം സ്വദേശി സേതുവിനെ മാർച്ച് 2ന് പ്രതികൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇതേതുടർന്ന് ഇതിന്റെ പരാതിയിൽ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ശേഷം തുടർന്നും ഇരുസംഘങ്ങളും തമ്മിൽ തർക്കങ്ങൾ നടന്നു.
അതേസമയം ബുധൻ വൈകിട്ട് തർക്കം പറഞ്ഞുതീർക്കാമെന്ന് പറഞ്ഞ് പ്രതികൾ, കൊല്ലപ്പെട്ട വിഷ്ണു അടക്കമുള്ളവരെ കാറളം പള്ളത്തെ പാടത്തേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയാണ് ചെയ്തത്. ഇവരുടെ ആക്രമണത്തിൽ വെട്ടേറ്റ വിഷ്ണു കൊല്ലപ്പെട്ടു. എന്നാൽ മറ്റുള്ളവർ ചികിത്സയിലാണ്.
എസ്ഐമാരായ വി.വി.വിമൽ, കെ.എസ്.സുശാന്ത്, സീനിയർ സിപിഒ സജീവ്കുമാർ, സിപിഒമാരായ മുരുകദാസ്, സജീവ് കുമാർ, ഷാനവാസ്, ഉണ്ണിക്കൃഷ്ണൻ, വിപിൻദാസ്, ധനേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. ഡോഗ് സ്ക്വാഡിലെ പൊലീസ് നായ ഹണിയെയും സ്ഥലത്തെത്തിച്ച് പരിശോധന നടത്തിയിരുന്നു.
https://www.facebook.com/Malayalivartha


























