മലപ്പുറത്ത് ബുള്ളറ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

മലപ്പുറം വണ്ടൂര്‍ കാളികാവ് റോഡില്‍ പള്ളിശ്ശേരിക്ക് സമീപം ബുള്ളറ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പരിയങ്ങാട് ചോലക്കല്‍ ഉമ്മര്‍ (58) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മാളിയേക്കലിലെ കരുവാടന്‍ ശംഷുദ്ദീന്(56) പരിക്കേറ്റു.
പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ശംഷുദ്ദീന്‍. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം നടന്നത് .
https://www.facebook.com/Malayalivartha


























