അതിഥി തൊഴിലാളികളോട് വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഉടമ! കെട്ടിട ഉടമയുമായി തര്‍ക്കിച്ച തൊഴിലാളികള്‍ കൂട്ടത്തോടെ റോഡിലിറങ്ങി പ്രതിഷേധം

വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളികളോട് വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഉടമ പറഞ്ഞതിനെ ചൊല്ലി പ്രതിഷേധം. കെട്ടിട ഉടമയുമായി തര്‍ക്കിച്ച തൊഴിലാളികള്‍ കൂട്ടത്തോടെ റോഡിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.
വൈദ്യുതി ബില്‍ അടയ്ക്കാന്‍ കെട്ടിട ഉടമ പണം ആവശ്യപ്പെട്ടുവെന്നും ഇതു സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാണെന്നുമാണ് തൊഴിലാളികള്‍ പറഞ്ഞത്. കീച്ചേരിപ്പടിയിലായിരുന്നു സംഭവം.
ഒടുവില്‍ പോലീസെത്തി ലാത്തി വീശിയാണ് ഇവരെ താമസസ്ഥലത്തേക്ക് മാറ്റിയത്. അതേസമയം നാട്ടിലേക്കെത്തിക്കാന്‍ അതിഥിത്തൊഴിലാളികള്‍ 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും അതിനാല്‍ ഇവരുടെ പക്കല്‍ പണമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് വൈദ്യുതി ബില്‍ അടയ്ക്കാന്‍ പണം ആവശ്യപ്പെട്ടതെന്നും കെട്ടിട ഉടമ പൊലീസിനോടു പറഞ്ഞു.
ബില്‍. അടയ്ക്കാന്‍ പണമില്ലാത്തത് കൊണ്ടാണു താമസിച്ചിരുന്ന തൊഴിലാളികളോടു പണം ആവശ്യപ്പെട്ടതെന്നും ഇയാള്‍ പറയുന്നു.
https://www.facebook.com/Malayalivartha


























