മുപ്ലി വണ്ടിന്റെ (കരിച്ചെള്ള്) പിടിയില്‍ റാന്നി

റാന്നി ചേത്തയ്ക്കല്‍ അമ്പലത്തിന് പരിസരത്തുള്ള വീടുകള്‍ മുപ്ലി വണ്ടിന്റെ (കരിച്ചെള്ള്) പിടിയില്‍ അമര്‍ന്നിരിക്കുകയാണ്.
പകലും രാത്രിയും കൂട്ടത്തോടെ വീടുകളുടെ ഭിത്തികളിലും മേല്‍ക്കൂരകളിലും നിറയുന്ന ചെള്ളുകള്‍ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു.
ചേത്തയ്ക്കല്‍ മേഖലയില്‍ കരിച്ചെള്ളിന്റെ ശല്യം വാപകമായത് അടുത്തിടെയാണ്.
സന്ധ്യക്കു ശേഷം വീടുകളുടെ ഭിത്തികളില്‍ അവ നിറയുകയാണ്. ചൂല്‍ ഉപയോഗിച്ച് അവയെ തൂത്തുവാരി നശിപ്പിച്ചാലും മണിക്കൂറുകള്‍ക്കകം ചെള്ളുകള്‍ നിറയും.
പടല്‍ നിറഞ്ഞു കിടക്കുന്ന റബര്‍ തോട്ടങ്ങളാണ് അവയുടെ ഉറവിടമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കരിഞ്ഞുണങ്ങിയ പടലുകള്‍ക്കടിയില്‍ ചെള്ളുകളുണ്ട്. മഴ പെയ്തപ്പോള്‍ അവ വീടുകളിലേക്ക് എത്തുന്നു. മണ്ണെണ്ണ ഉപയോഗിച്ചാണ് പലരും ചെള്ളിനെ നശിപ്പിക്കുന്നത്.
ലായനികള്‍ തളിച്ചശേഷം വീടുകള്‍ അടച്ചിട്ടാല്‍ ചെള്ള് നശിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതിനാരും തയാറായിട്ടില്ല. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമോയെന്ന ഭയമുണ്ട്.
https://www.facebook.com/Malayalivartha


























