മഹാമാരിയില്‍ ലോകമെങ്ങും വിറങ്ങലിച്ചു നില്‍ക്കുമ്ബോഴാണ് ഇത്തവണത്തെ മെയ്ദിനം... തൊഴിലാളി വര്‍ഗം അവരുടെ സാമൂഹിക കടമ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിര്‍വ്വഹിക്കുന്ന ഘട്ടം! കോവിഡ് - 19 നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ട ഘട്ടമാണിത്... നമുക്ക് ഒന്നിച്ച് മുന്നേറാം... ഈ ദിനം അതിനുള്ള ഊര്‍ജ്ജമാകട്ടെ.. മെയ് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

മെയ് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി. തൊഴിലാളികള്‍ക്ക് മെയ് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മഹാമാരിയില്‍ ലോകമെങ്ങും വിറങ്ങലിച്ചു നില്‍ക്കുമ്ബോഴാണ് ഇത്തവണത്തെ മെയ് ദിനം. തൊഴിലാളി വര്‍ഗം അവരുടെ സാമൂഹിക കടമ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിര്‍വ്വഹിക്കുന്ന ഘട്ടം. ഓരോ മേഖലയിലും തൊഴിലെടുക്കുന്നവര്‍ തങ്ങളുടേതായ രീതിയില്‍ ഈ കൊവിഡ് 19 നെ പിടിച്ചുകെട്ടാന്‍ വിശ്രമമില്ലാതെ പ്രയത്നിക്കുന്നു. അവര്‍ക്കെല്ലാം കേരളത്തിന്‍റെ ബിഗ് സല്യൂട്ട്
എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഈ മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്ന വിഭാഗവും തൊഴിലാളി വര്‍ഗം തന്നെയാണ്. അവരെ ചേര്‍ത്തു പിടിക്കാനാണ് ശ്രമിച്ചത്.
ലോക്ക്ഡൗണ്‍ കാലം വരുമാന നഷ്ടത്തിന്‍റെ കാലമായപ്പോള്‍ അവര്‍ക്ക് താങ്ങായി നില്‍ക്കാനുള്ള പദ്ധതികളാണ് നാം കേരളത്തില്‍ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ...
ഐതിഹാസികമായ തൊഴിലാളി പ്രക്ഷോഭങ്ങളുടെ ഓര്‍മ്മയില്‍ ലോകം ഇന്ന് മെയ്ദിനം ആചരിക്കുകയാണ്. മഹാമാരിയില്‍ ലോകമെങ്ങും വിറങ്ങലിച്ചു നില്‍ക്കുമ്ബോഴാണ് ഇത്തവണത്തെ മെയ്ദിനം. തൊഴിലാളി വര്‍ഗം അവരുടെ സാമൂഹിക കടമ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിര്‍വ്വഹിക്കുന്ന ഘട്ടം. ഓരോ മേഖലയിലും തൊഴിലെടുക്കുന്നവര്‍ തങ്ങളുടേതായ രീതിയില്‍ ഈ കോവിഡ് - 19 നെ പിടിച്ചുകെട്ടാന്‍ വിശ്രമമില്ലാതെ പ്രയത്നിക്കുന്നു. അവര്‍ക്കെല്ലാം കേരളത്തിന്‍്റെ ബിഗ് സല്യൂട്ട്. ഈ മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്ന വിഭാഗവും തൊഴിലാളി വര്‍ഗം തന്നെയാണ്. അവരെ ചേര്‍ത്തു പിടിക്കാനാണ് ശ്രമിച്ചത്. ലോക് ഡൗണ്‍ കാലം വരുമാന നഷ്ടത്തിന്‍്റെ കാലമായപ്പോള്‍ അവര്‍ക്ക് താങ്ങായി നില്‍ക്കാനുള്ള പദ്ധതികളാണ് നാം കേരളത്തില്‍ നടപ്പാക്കിയത്. നമ്മുടെ സാമൂഹിക ഒരുമയില്‍ നമുക്ക് ആ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാനായി. നമ്മുടെ അതിഥി തൊഴിലാളികളേയും വിഷമതകളില്ലാതെ ചേര്‍ത്തു പിടിച്ചു. കോവിഡ് - 19 നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ട ഘട്ടമാണിത്. നമുക്ക് ഒന്നിച്ച് മുന്നേറാം. ഈ ദിനം അതിനുള്ള ഊര്‍ജ്ജമാകട്ടെ.
https://www.facebook.com/Malayalivartha


























