നിയന്ത്രണങ്ങളോടെ മത്സ്യബന്ധനം; കേരളത്തില്‍ വള്ളങ്ങള്‍ക്കും യന്ത്രവത്കൃത ബോട്ടുകള്‍ക്കും മത്സ്യബന്ധനത്തിനുളള അനുമതി

കേരളത്തില്‍ വള്ളങ്ങള്‍ക്കും യന്ത്രവത്കൃത ബോട്ടുകള്‍ക്കും മത്സ്യബന്ധനത്തിനുളള അനുമതി. മത്സ്യബന്ധന തുറമുഖ വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ നിയന്ത്രിതമായി നടന്നുവരുന്ന മത്സ്യബന്ധനത്തിന് രണ്ടുഘട്ടങ്ങളിലായിട്ടാണ് ഇളവുകള്‍ അനുവദിച്ചത്. 10 തൊഴിലാളികളെ നിയമിക്കാം. നമ്ബര്‍ അടിസ്ഥാനത്തിലായിരിക്കും അനുമതി ലഭിക്കുക.
ചെറിയ യന്ത്രവത്കൃത വള്ളങ്ങള്‍ക്ക് ഇന്നു മുതല്‍ കടലില്‍ മത്സ്യബന്ധനം നടത്താം. വലിയ ബോട്ടുകള്‍ക്ക് തിങ്കളാഴ്ച മുതല്‍ മത്സ്യബന്ധനത്തിന് പോകാം. 32 മുതല്‍ 45 അടിവരെയുള്ള യന്ത്രവത്കൃത ബോട്ടുകളില്‍ പരമാവധി ഏഴുമത്സ്യതൊഴിലാളികള് മാത്രമേ പാടുള്ളൂ എന്നും ഫിഷറീസ് വകുപ്പ് നിര്‍ദേശം നല്കി.
രജിസട്രേഷന് നമ്ബര്‍ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന ബോട്ടുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ട അക്കത്തില്‍ അവസാനിക്കുന്നവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാം. റിംഗ് സീനര്‍ ഉള്‍പ്പെടെ പരമ്ബരാഗത വള്ളങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഏകദിന മത്സ്യബന്ധനം നടത്താമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.
https://www.facebook.com/Malayalivartha


























