കൊച്ചി മെട്രോയിൽ ട്രാൻസ് ജൻഡർ ധന്യയ്‌ക്ക് മർദ്ദനമേറ്റു; അധിക്ഷേപിച്ചതായും പരാതി, വൈരാഗ്യമാണ് ഈ രീതിയിൽ മറ്റുള്ളവർ തീർക്കുന്നതെന്നും ധന്യ

കൊച്ചി മെട്രോയിൽ ജോലി ചെയ്യുന്ന ട്രാൻസ്‌ജെൻഡറായ ധന്യയെ ടീം ലീഡർ മർദിച്ചു എന്നാരോപണം. മർദനമേറ്റ ധന്യ ഇപ്പോൾ എറണാകുളം മാർ അഗസ്റ്റിൻ ജൂബിലി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ലോക്ക് ഡൌൺ സമയത്ത് ജോലി ചെയ്യുന്നവർക്കു മെട്രോയുടെ ക്യാബ് സൗകര്യം ഏർപെടുത്തിയിട്ടുണ്ട്. അത് ഒരുദിവസം ധന്യയ്‌ക്കു ലഭ്യമായിരുന്നില്ല.ഇതിനെ ചോദ്യം ചെയ്തപ്പോൾ ട്രാൻസ് ജൻഡർ അല്ലെ അതുകൊണ്ടുതന്നെ ഈ ജോലിതന്നെ വേണമെന്ന് നിര്ബന്ധമില്ലല്ലോ വേറെ ജോലിക്കു പോയാലും പണം ഉണ്ടാക്കാമല്ലോ എന്ന രീതിയിൽ മോശമായി സംസാരിക്കുകയും ചെയ്തു.
തന്റെ സത്വത്തെ തന്നെ ചോദ്യം ചെയ്തപ്പോഴാണ് തനിക്കു അതിനെ എതിർക്കേണ്ടി വന്നതെന്നും അപ്പോൾ ടീം ലീഡർ തന്നെ മർദ്ദിക്കുകയായിരുന്നു എന്നും ധന്യ പറയുന്നു. കുടുംബശ്രീക്കാണ് തങ്ങളുടെ ചുമതല എന്നിരിക്കെ റജീന എന്ന കുടുംബശ്രീയുടെ സ്റ്റാഫ് തന്റെ ഭാഗം കേൾക്കാൻപോലും തയ്യാറായില്ല എന്നും ധന്യ പറയുന്നു.
ട്രാൻസ്‍ ജൻഡർ ആയതുകൊണ്ട് പലതരത്തിലുള്ള അപമാനങ്ങൾ തങ്ങൾക്കു നേരിടെണ്ടി വരുന്നുണ്ടെന്നും ധന്യ പറഞ്ഞു.കൃത്യമായ ശമ്പളം നൽകാത്തതിനെ കുറിച്ച് തങ്ങളോടൊപ്പമുള്ള രാഗരഞ്ജിനി കുറച്ചു നാൾ മുൻപ് പരാതി പറഞ്ഞിരുന്നു.അതിന്റെ വൈരാഗ്യമാണ് ഇപ്പോൾ ഈ രീതിയിൽ മറ്റുള്ളവർ തീർക്കുന്നതെന്നും ധന്യ പറഞ്ഞു.
തന്നെ മര്ധിക്കുമ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സൂപ്പർവൈസർ ഷെറീന,സുനന്ദ എന്നിവരും ടീം ലീഡർരശ്മിക്കൊപ്പം ഉണ്ടായിരുന്നു എന്നും ധന്യ പറയുന്നു.ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ, ട്രാൻസ് സെൽ, ആലുവ പോലീസ് സ്റ്റേഷൻ സാമൂഹിക നീതി വകുപ്പ് ഡിറക്ടർ തുടങ്ങിയവർക്ക് സംഘടനയുടെ നേതൃത്വത്തിൽ തന്നെ പരാതി നൽകിയിട്ടുണ്ടെന്നും തന്റെ കൂടെ ജോലി ചെയുന്ന തങ്ങളുടെ കമ്മ്യൂണിറ്റിയിൽ പെട്ട വേറൊരാൾക്ക് ഇനി ഇങ്ങനെ സംഭവിക്കരുത് എന്ന് കരുതിയാണ് താൻ ഇപ്പോൾ ഇത് മാധ്യമങ്ങൾക്കു മുന്നിൽ എത്തിച്ചത് എന്നും ധന്യ മലയാളിവാർത്തയോട് പറഞ്ഞു..
https://www.facebook.com/Malayalivartha


























