കേരളം മതി, നാട്ടിലേക്ക് മടങ്ങേണ്ട; വിസ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ പൗരന്‍ കോടതിയില്‍

ടൂറിസ്റ്റ് വിസയില്‍ കേരളത്തിലെത്തിയ ടെറിക്ക് ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങേണ്ട. കൊവിഡിനെ ചെറുക്കുന്നതില്‍ കേരളമാണ് ബെസ്റ്റെന്നാണ് ടെറിയുടെ അഭിപ്രായം. കൊവിഡ് കാലത്ത് കേരളത്തില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് യുഎസ് പൗരന്‍ ഹൈക്കോടതിയില്‍. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ അമേരിക്ക കേരളത്തേക്കള്‍ പുറകിലാണെന്നാണ് ടെറി ജോണ്‍ കണ്‍വേഴ്‌സിന്റെ നിലപാട്.
ലോകമെമ്പാടും കൊവിഡ് പടരുമ്പോള്‍ എത്രയും വേഗം സ്വദേശത്തേക്ക് മടങ്ങാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍ ടൂറിസ്റ്റ് വിസയില്‍ കേരളത്തിലെത്തിയ ടെറിക്ക് ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങേണ്ട. കൊവിഡിനെ ചെറുക്കുന്നതില്‍ കേരളമാണ് ബെസ്റ്റെന്നാണ് ടെറിയുടെ അഭിപ്രായം.
ആരോഗ്യവും നിലവിലെ പ്രതിസന്ധിയും കണക്കിലെടുത്ത് ആറ് മാസം കൂടി വിസ കാലാവധി നീട്ടണമെന്നാണ് എഴുപത്തിനാലുകാരനായ ടെറി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വളര്‍ത്തുനായ്ക്കളായ റാണിക്കും പദ്മിനിക്കുമൊപ്പമാണ് ടെറി ലോക്ക്‌ഡൈണിന്റെ ഏറിയ പങ്കും ചെലവിടുന്നത്. വാഷിംഗ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ എമിരിറ്റസ് പ്രൊഫസറാണ് ടെറി. കേരളത്തിലെ നാടകവേദികളെക്കുറിച്ച് പഠിക്കുന്നതിനും പുസ്തകമെഴുതുന്നതിനുമായി കേരളത്തിലെത്തിയ ടെറി കൊച്ചി പനമ്പള്ളി നഗറില്‍ ഫീനിക്‌സ് വേള്‍ഡ് തിയറ്റര്‍ ഉടമ ചാരു നാരായണകുമാറിനൊപ്പമാണ് താമസം. വിസ കാലാവധി അവസാനിക്കുന്ന മെയ് പതിനേഴിന് ടെറിയുടെ കേസ് ഹൈക്കോടതി പരിഗണിക്കും.
https://www.facebook.com/Malayalivartha


























