കോവിഡ് രോഗിയാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല; ആരോപണങ്ങളോട് പ്രതികരിച്ച് കോവിഡ് രോഗികളുടെ ഡാറ്റ ചോര്‍ന്നുവെന്ന് വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപണമുയർന്ന ഉദുമ പള്ളിപ്പുഴയിലെ ഇംദാദ്

താന്‍ കോവിഡ് രോഗിയാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് കാസര്‍കോട്ടെ കോവിഡ് രോഗികളുടെ ഡാറ്റ ചോര്‍ന്നുവെന്ന് വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപണമുയർന്ന ഉദുമ പള്ളിപ്പുഴയിലെ ഇംദാദ്. ബന്ധുക്കള്‍ കോവിഡ് രോഗികളായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലുണ്ടായിരുന്നു. അവരുടെ രോഗവിവരങ്ങള്‍ ചോദിച്ചും തുടര്‍ചികിത്സ നിര്‍ദേശിച്ചും അവര്‍ക്ക് ഫോണുകള്‍ വന്നു. അക്കാര്യം തന്നോട് പറഞ്ഞു. താന്‍ ഇക്കാര്യം ഇ-മെയില്‍ വഴി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരാതി പരിശോധിച്ചു വരികയാണെന്ന് മറുപടിയും ലഭിച്ചു.
പിന്നാലെയാണ് തന്‍റെ പേര് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറയുകയും ബേക്കല്‍ പൊലിസ് കേസെടുക്കുകയും ചെയ്തതെന്ന് ഇംദാദ് പറയുന്നു. ഏപ്രില്‍ 12 ന് തന്‍റെ ബന്ധുക്കളായ രോഗികളുടെ ഡിസ്ചാര്‍ജ് സമയത്ത് രോഗികള്‍ക്ക് വന്ന ഫോണ്‍ കോളിനെക്കുറിച്ച് മെഡിക്കല്‍ ഓഫിസറോട് പറഞ്ഞിരുന്നു. ഏപ്രില്‍ 25ന് കാസര്‍കോടുനിന്ന് മാത്രമല്ല, ബംഗളൂരുവില്‍നിന്നും ഫോണുകള്‍ വന്നതായി വേറെ ചിലര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ലഭിച്ച പരാതികള്‍ ഡി.എം.ഒക്ക് കൈമാറിയതായി ആര്‍.എം.ഒ പറഞ്ഞു. ഈ സമയം ജനറല്‍ ആശുപത്രി പരിസരത്തുണ്ടായ ചാനലുകാര്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തു.
ചില രോഗികളുടെ മൊഴികള്‍ താന്‍ എടുത്തു കൊടുത്തു. തനിക്കെതിരെ ഐ.പി.സി 153, 120 (ഒ) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സര്‍ക്കാറിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്തുവെന്നും വ്യാജ പ്രചാരണം നടത്തിയെന്നുമാണ് കേസ്. താന്‍ കോവിഡ് രോഗിയെന്ന് എവിടെയും പറഞ്ഞിട്ടില്ല എന്നും ഇബാദ് പറഞ്ഞു.
https://www.facebook.com/Malayalivartha


























