ജനങ്ങളെ പറ്റിക്കുന്ന ഈ പരിപാടി ഇതൊക്കെ തെറ്റല്ലേ സഖാവേ; കൊവിഡ് കാലത്തും സര്‍ക്കാറിന്റെ ദൂര്‍ത്തിന് ഒരു കുറവും ഇല്ല; കിഫ്ബിയില്‍ ദിവസക്കൂലി 10000 രൂപയ്ക്ക് ആളെ എടുക്കുന്നു

കൊവിഡ് കാലത്തും സര്‍ക്കാറിന്റെ ദൂര്‍ത്തിന് ഒരു കുറവും ഇല്ല. കിഫ്ബിയില്‍ ദിവസക്കൂലി 10000 രൂപയ്ക്ക് ആളെ എടുക്കുന്നു എന്നതാണ് ഇപ്പോള്‍ ഉയരുന്ന വ്യാപക പരാതി. തൊഴിലാളി ദിനമായ ഇന്നുതന്നെ ഇത് പൊങ്ങിവന്നതിനാല്‍ തന്നെ വിമര്‍ശനം കൂടുകയാണ്, കിഫ്ബി പോലുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇങ്ങനെ ദിവസക്കൂലി അടിസ്ഥാനത്തില്‍ ആളെ എടുക്കുന്നത് ലോക തൊഴിലാളി വര്‍ഗം നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്ഥിരം തൊഴില്‍ എന്ന ആശയത്തിന് എതിരല്ലേ? എന്ന് കളിയാക്കുന്നവരും ഉണ്ട്. അതും വെറും 10,000 രൂപ മാത്രം ദിവസ വേതനത്തില്‍! 3 ലക്ഷം രൂപ ശമ്പളം കിട്ടാന്‍ പാവം സീനിയര്‍ പ്രോജക്റ്റ് അഡൈ്വസര്‍ ഒരു മാസം കാത്തിരിക്കണമെന്നത് എത്ര വലിയ കഷ്ടമാണ്? എന്ന രീതിയിലും പരിഹായമുണ്ട്.
മാത്രമല്ല ഈ നടപടിയെ കണക്കിന് വിമര്‍ശിച്ച് റോയ് മാത്യു ഫേസ്ബുക്കില്‍ ഒരു പോസ്റ്റും ഇട്ടിട്ടുണ്ട്.
കിഫ് ബി മഹാത്മ്യം-ഉപദേശിക്ക് 10 K ദിവസക്കൂലി
വെള്ള ജുബായും പാറപ്പുറത്ത് ചെരട്ടയിട്ട് ഉരയ്ക്കുന്ന സൗണ്ട് മായി നടക്കുന്ന പെന്തോ ഉപദേശിമാര്‍ക്ക് മുട്ടന്‍ മാര്‍ക്കറ്റെന്ന് തോമാച്ചന്‍ മന്ത്രിയുടെ കിഫ് ബി. ഒന്ന് അമുക്കി ഉപദേശിച്ചാല്‍ 10 K കയ്യില്‍ കിട്ടും - ഒരു ദിവസത്തെ മെനക്കേട് കുലി വെറും പതിനായിരം രൂഫ - കിഫ് ബി വന്ന് നാടാകെ പാലും തേനും ഒഴുക്കാന്‍ 10 കെ കൊടുത്തു ദിവസകൂലിക്ക് ഉപദേശിമാരെ വെക്കുന്നതില്‍ ഒരു തെറ്റുമില്ല - മസാല ബോണ്ടില്‍ നിന്ന് കാശെടുത്ത് ഉപദേശിമാര്‍ക്ക് ബോണ്ടാ മേടിച്ചു കൊടുക്കുന്ന വികസനമാണ് യഥാര്‍ത്ഥ വികസനം..
കൊറെ ഉപദേശിമാരെ നിയമിക്കാത്തതു കൊണ്ട് വികസനം വഴി മുട്ടി നില്‍ക്കയാണെന്ന് കാണിച്ചുള്ള പരസ്യം വന്നു കഴിഞ്ഞു. കരുതന്‍ മന്‍സന്റെ നാട്ടില്‍ ഉപദേശിമാര്‍ക്കിത് പൂക്കാലം.
സുബൈദയുടെ ആടും, കോവാലന്റ കുടുക്കയും, ഡാക്കിനി അമ്മച്ചിയുടെ പെന്‍ഷന്‍ കാശുമൊക്കെ മേടിച്ച് ദാരിദ്ര്യം മാറ്റുന്ന നാട്ടിലാണ് 10 കെ ക്ക് ഉപദേശിമാരെ പോറ്റുന്നത്. 6000, 4000 2500 എന്നി നിരക്കിലും ഉപദേശിമാര്‍ക്ക് മാര്‍ക്കറ്റുണ്ട്. കിഫ്ബി ബകനാണെന്ന് സാമൂഹ്യ പരിഷ്‌കര്‍ത്താവും കവിയും മന്ത്രിയുമായ ജി. സുധാകരന്‍ പറഞ്ഞത് മറന്നു പോവരുത്..
ബോര്‍ഡ് മടക്കി വീട്ടിലിരിക്കുന്ന ഏതോ NGO യൂണിയന്‍ കാര്‍ക്ക് താവള മൊരുക്കാനുള്ള ഓരോ വഴികളാണി നിയമനങ്ങള്‍... നേരാം വണ്ണം ഒരു റോഡും പാലവും നിര്‍മ്മിക്കാന റിയാത്തവരാണ് ഉപദേശിക്കാനിറങ്ങുന്നത്. ചീഫ് സെക്രട്ടറിയേക്കാള്‍ കൂടുതല്‍ ശമ്പളം മേടിക്കുന്ന സിഇഒയും ,ചീഫ് പ്രോജക്റ്റ് എക്സാമിനറും ഭരിക്കുന്ന കി ഫ്ബി കൊണ്ടു നാടിനുള്ള നേട്ടം വര്‍ണിക്കാനാവതില്ല. കെട്ട കാലത്തും സ്വന്തക്കാരെ തിരുകി കേറ്റുന്ന വികസനമാണിവിടെ ഭേഷായി നടക്കുന്നത്. 10 K മേടിക്കുന്ന ഉപദേശിമാരെ നിയമിക്കുന്ന ഉത്തരവ് കത്തിക്കാന്‍ ആര്‍ക്കും വരാം -
കടന്നു വരുവിന്‍. .... കടന്ന് വരുവിന്‍. .
കേരള മുഖ്യമന്ത്രി ആയിരിക്കും കിഫ്ബി ബോര്‍ഡിന്റെ ചെയര്‍മാന്‍. ധനകാര്യ മന്ത്രി വൈസ് ചെയര്‍മാനും കിഫ്ബി സിഇഒ ബോര്‍ഡിന്റെ മെമ്പര്‍ സെക്രട്ടറിയുമായിരിക്കും. സംസ്ഥാന ചീഫ് സെക്രട്ടറി ബോര്‍ഡ് അംഗമാണ്. പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, നിയമ സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ധനവിഭവ സെക്രട്ടറി എന്നിവരും കിഫ്ബി കോര്‍പ്പറേറ്റ് ബോര്‍ഡില്‍ അംഗങ്ങളാണ്. വിവിധ മേഖലകളില്‍ പ്രഗത്ഭരായിട്ടുളള ഏഴ് സ്വതന്ത്ര അംഗങ്ങളും ഉണ്ട്.
കോര്‍പ്പറേറ്റ് ബോര്‍ഡ് കൂടാതെ കിഫ്ബിക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയുമുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സംസ്ഥാന ധനമന്ത്രിയാണ്. കമ്മിറ്റി മെമ്പര്‍മാരായി സംസ്ഥാന ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ധനവിഭവ സെക്രട്ടറി എന്നിവരുണ്ടാകും. ഇവരെക്കൂടാതെ കിഫ്ബി സിഇഒയും സര്‍ക്കാര്‍ നിയമിക്കുന്ന മൂന്ന് സ്വതന്ത്ര അംഗങ്ങളും അടങ്ങിയതാണ് കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി.
നിലവില്‍ മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. കെ എം ഏബ്രഹാമാണ് കിഫ്ബിയുടെ സിഇഒ. അദ്ദേഹമാണ് കിഫ്ബി ബോര്‍ഡിന്റെ മെമ്പര്‍ സെക്രട്ടറിയും. ധനവിഭവ സെക്രട്ടറിയായ സഞ്ജീവ് കൗശിക്കാണ് കിഫ്ബിയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍.
https://www.facebook.com/Malayalivartha


























