സംസ്ഥാനത്ത് വെള്ളിയാഴ്ച പുതിയ കോവിഡ് രോഗികളില്ലെന്ന് ആരോഗ്യമന്ത്രി

കേരളത്തില്‍ വെള്ളിയാഴ്ച പുതിയ കോവിഡ് രോഗികളില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. 9 പേരാണ് രോഗമുക്തി നേടിയത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 4 പേരുടെ വീതവും എറണാകുളം ജില്ലയിലെ ഒരാളുടെയും പരിശോധനാഫലവുമാണ് നെഗറ്റീവ് ആയത്. ഇതോടെ 392 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 102 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലുമായി വിവിധ ജില്ലകളിലായി 21,499 പേരാണ് നിരീക്ഷണത്തിലുള്ളത്. 106 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ള 27,150 വ്യക്തികളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 26,225 സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പില്‍ നിന്ന് 1862 സാംപിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 999 സാംപിളുകള്‍ നെഗറ്റീവാണ്.
പരിശോധന ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി പരിശോധനയ്ക്കയച്ച 3128 സാംപിളുകളില്‍ 3089 എണ്ണം നെഗറ്റീവ് ആണ്. പോസിറ്റീവായ 4 ഫലങ്ങള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പുനഃപരിശോധനയ്ക്കായി നിര്‍ദേശിച്ച 14 സാംപിളുകളും ലാബുകള്‍ തിരസ്‌കരിച്ച 21 സാംപിളുകളും പരിശോധിച്ചു വരികയാണ്.
പുതുതായി 10 ഹോട്‌സ്പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. കാസര്‍കോട് ജില്ലയിലെ ഉദുമ, മലപ്പുറം ജില്ലയിലെ മാറഞ്ചേരി, തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, പാറശാല, അതിയന്നൂര്‍, കാരോട്, വെള്ളറട, അമ്പൂരി, ബാലരാമപുരം, കുന്നത്തുകാല്‍ എന്നിവയാണു പുതിയ ഹോട്‌സ്പോട്ടുകള്‍. ഇതോടെ ഹോട്‌സ്പോട്ടുകളുടെ എണ്ണം 80 ആയി.
https://www.facebook.com/Malayalivartha


























