ലോക്ഡൗണ്‍ നീട്ടിയതിനെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍... കേന്ദ്രം അനുവദിച്ച ഇളവുകളും അതോടൊപ്പം സംസ്ഥാനം കേന്ദ്ര നിര്‍ദേശത്തിനനുസൃതമായി നല്‍കുന്ന ചില ഇളവുകളുമെല്ലാം എങ്ങനെ നടപ്പാക്കണമെന്നു സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും

ലോക്ഡൗണ്‍ നീട്ടിയതിനെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ടത് ലോക്ഡൗണ്‍ നീട്ടണമെന്നായിരുന്നു. ഘട്ടംഘട്ടമായി ലോക്ഡൗണ്‍ പിന്‍വലിക്കുകയെന്നതാണ് സംസ്ഥാനം മുന്നോട്ടുവെച്ച നിലപാട്. ലോക്ഡൗണ്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള തീരുമാനം കൈക്കൊള്ളും.
കേന്ദ്രം അനുവദിച്ച ഇളവുകളും അതോടൊപ്പം സംസ്ഥാനം കേന്ദ്ര നിര്‍ദേശത്തിനനുസൃതമായി നല്‍കുന്ന ചില ഇളവുകളുമെല്ലാം എങ്ങനെ നടപ്പാക്കണമെന്നു സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മദ്യ വില്‍പനശാലകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസ്ഥാനത്തിന്റെ മുന്‍ഗണനാ വിഷയമല്ല. അത് ഉയര്‍ന്ന തലത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമെടുക്കേണ്ട തീരുമാനമാണ്. ഇക്കാര്യം എക്‌സൈസ് വകുപ്പും സര്‍ക്കാറും ആലോചിച്ച് തീരുമാനമെടുക്കും.
https://www.facebook.com/Malayalivartha


























