ബജറ്റില്‍ പ്രതീക്ഷിച്ചതിന്റെ നാലിലൊന്ന് വരുമാനമില്ല... ജിഎസ്ടി വരുമാനത്തില്‍ വന്‍ ഇടിവ് .... കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചില്ലെങ്കിലും വേണ്ട, തരാനുള്ള പണം എങ്കിലും തരണമെന്ന് ധനമന്ത്രി

കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചില്ലെങ്കിലും വേണ്ട, തരാനുള്ള പണം എങ്കിലും തരണമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്ക്. ജിഎസ്ടി നഷ്ടപരിഹാര തുക നാല് മാസത്തെ കേന്ദ്രം നല്‍കാനുണ്ട്. ഇത് ഉടനെ നല്‍കണമെന്ന് ഐസക്ക് ആവശ്യപ്പെട്ടു. കോവിഡിനെതിരായ നീണ്ടുനില്‍ക്കുന്ന യുദ്ധത്തില്‍ കേന്ദ്രം സംസ്ഥാനങ്ങളെ സഹായിക്കണം. ഇതല്ലാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. ഭൂരിപക്ഷം സംസ്ഥാനങ്ങളോടും കേന്ദ്രം വിവേചനമാണ് കാണിക്കുന്നത്- അദ്ദേഹം കുറ്റപ്പെടുത്തി. ബജറ്റില്‍ പ്രതീക്ഷിച്ചതിന്റെ നാലിലൊന്ന് വരുമാനമില്ല. ജിഎസ്ടി വരുമാനത്തില്‍ വന്‍ ഇടിവ് ആണ് ഉണ്ടായത്.
മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ വരുമാനം വന്‍തോതില്‍ കുറഞ്ഞു. മേയില്‍ സ്ഥിതി ഇതിലും മോശമാകും. കുടിശികകള്‍ തീര്‍ക്കുന്നത് വന്‍ സാമ്പത്തിക തിരിച്ചടിയുണ്ടാക്കുമെന്നും ഐസക്ക് ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖരായ പണ്ഡിതര്‍ ഉള്‍പ്പെടെ അടങ്ങുന്ന സംഘം പൊതു ആവശ്യങ്ങള്‍ അടങ്ങിയ പത്രിക പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























