കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു... വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

പകല്‍ സമയത്ത് കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു... വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നൂല്‍പ്പുഴ മുണ്ടകൊല്ലിയിലാണ് സംഭവമുണ്ടായത് . മാധവ് (70) എന്നയാളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.45 ടെയായിരുന്നു ആക്രമണം നടന്നത് . ഇയാള്‍ കര്‍ണാടക സ്വദേശിയാണെന്ന് സംശയമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം കഴിഞ്ഞ മാസം വിറക് ശേഖരിക്കാന്‍ പോയ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു . മലപ്പുറം മമ്പാട് പുള്ളിപ്പാടം സ്വദേശിയായ അസ്മാബിയാണ്(53)മരിച്ചത്. രാവിലെ എടവണ്ണ റേഞ്ചിലെ ഒന്നാം തോട് വനമേഖലയില്‍ വെച്ച് അസ്മാബിയെ കാട്ടാന ആക്രമിക്കുകയായിരുന്നു . മമ്ബാട് മേഖലയില്‍ കാട്ടാനശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത് .
"
https://www.facebook.com/Malayalivartha


























