ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളല്ലാതെ മറ്റു സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ

ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളല്ലാതെ മറ്റു സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ. മറ്റു യാത്ര സര്‍വീസുകള്‍ എല്ലാം റദ്ദാക്കി. ട്രെയിനുകള്‍ പുനരാരംഭിച്ചതായി തെറ്റിദ്ധരിച്ച് ആളുകള്‍ സ്റ്റേഷനുകളില്‍ എത്തരുത് എന്ന് റെയില്‍വേ പ്രത്യേകം മുന്നറിയിപ്പ് നല്‍കി.
ലോക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, തീര്‍ത്ഥാടകര്‍ എന്നിവര്‍ക്ക് സ്വന്തം നാടുകളില്‍ മടങ്ങിയെത്തുന്നതിനാണ് ശ്രമിക് സ്‌പെഷ്യല്‍ സര്‍വീസ് ആരംഭിച്ചിയ്ക്കുന്നത്.
സംസ്ഥാന സര്‍ക്കാരുകളും റെയില്‍വേ നോഡല്‍ ഓഫീസര്‍മാരുമായി ചര്‍ച്ച ചെയ്താണ് സര്‍വീസുകള്‍ ആരംഭിയ്കുക. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്.
https://www.facebook.com/Malayalivartha


























