മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ പാടത്തേക്ക് വിളിച്ചുവരുത്തി വെട്ടിക്കൊന്നു

ഇരിങ്ങാലക്കുടയ്ക്കടുത്ത് ഭരണി ആഘോഷത്തിനിടെ നടന്ന തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വൈരാഗ്യത്തില്‍ കാറളത്ത് വിഷ്ണു എന്ന യുവാവ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ 6 പേരെ കാട്ടൂര്‍ പൊലീസ് പിടികൂടി.
കാറളം സ്വദേശികളായ അയ്യേരി വീട്ടില്‍ ഉണ്ണിക്കണ്ണന്‍ (കാറളം കണ്ണന്‍, 52), മക്കളായ വിഷ്ണു(25), വിവേക്(24), പറമ്പന്‍ വീട്ടില്‍ വിശാഖ്(20) സഹോദരന്‍ വിഷ്ണു(22), എടക്കുളം സ്വദേശി പൂപ്പുള്ളി വീട്ടില്‍ മുരുകേഷ്(22) എന്നിവരെയാണ് ഡിവൈഎസ്പി ഫെയ്മസ് വര്‍ഗീസ്, സിഐമാരായ എം.ജെ.ജിജോ, കെ.എസ്.സന്ദീപ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
കാറളം സ്വദേശി സേതുവിനെ മാര്‍ച്ച് 2-ന് പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചിരുന്നു. ഇതിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്നും ഇരുസംഘങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ നടന്നു. വിഷ്ണുവിന് വെട്ടേറ്റ സംഭവത്തില്‍ സേതുവിനും വെട്ടേറ്റിരുന്നു.
കൊല്ലപ്പെട്ട വിഷ്ണു അടക്കമുള്ളവരെ, തര്‍ക്കം പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് കാറളം പള്ളത്തെ പാടത്തേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. ബുധന്‍ വൈകിട്ട് നടന്ന ആക്രമണത്തില്‍ വിഷ്ണു കൊല്ലപ്പെട്ടു. മറ്റുള്ളവര്‍ ചികിത്സയിലാണ്.
എസ്‌ഐമാരായ വി.വി.വിമല്‍, കെ.എസ്.സുശാന്ത്, സീനിയര്‍ സിപിഒ സജീവ്കുമാര്‍, സിപിഒമാരായ മുരുകദാസ്, സജീവ് കുമാര്‍, ഷാനവാസ്, ഉണ്ണിക്കൃഷ്ണന്‍, വിപിന്‍ദാസ്, ധനേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
ഡോഗ് സ്‌ക്വാഡിലെ പൊലീസ് നായ ഹണിയെയും സ്ഥലത്തെത്തിച്ച് പരിശോധന നടത്തി.
https://www.facebook.com/Malayalivartha


























