പൊലീസ് എന്ന വ്യാജേന എത്തി അതിഥി തൊഴിലാളികളെ ആക്രമിച്ച് 8000 രൂപയും ലാപ്‌ടോപും കവര്‍ന്നു

എറണാകുളത്ത് അരൂരില്‍ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ പൊലീസ് എന്ന വ്യാജേന എത്തി ഇരുവരെയും ആക്രമിച്ച് പരുക്കേല്‍പിച്ച ശേഷം 8000 രൂപയും ലാപ്‌ടോപും കവര്‍ന്നു. അരൂര്‍ മാര്‍ക്കറ്റിനു സമീപം വാടക വീട്ടില്‍ താമസിക്കുന്ന ജാര്‍ഖണ്ഡ് സ്വദേശി സുമന്‍, ഭാര്യ ബിന്തിയ എന്നിവരാണ് 2 അംഗ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്.
ഭയപ്പാടു മൂലം 25-ന് അര്‍ധ രാത്രിയോടെ നടന്ന സംഭവത്തെ കുറിച്ച് ഇവര്‍ പൊലീസിലോ, പ്രദേശവാസികളെയോ വിവരമറിയിച്ചില്ല. അരൂര്‍ പഞ്ചായത്ത് അംഗം മോളി ജസ്റ്റിനോട് ഇന്നലെയാണ് വിവരം പറഞ്ഞത്. പഞ്ചായത്ത് അംഗം ഉടന്‍ തന്നെ അരൂര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ഊര്‍ജിത അന്വേഷണം തുടങ്ങി.
രണ്ടംഗസംഘം പൊലീസുകാരാണെന്ന് ദമ്പതിമാരോടു പറഞ്ഞപ്പോള്‍ ഐഡി കാര്‍ഡ് കാണണമെന്ന് സുമന്‍ ആവശ്യപ്പെട്ടു. ഉടന്‍ തന്നെ പൊലീസ് വേഷത്തിലുള്ള കാര്‍ഡ് കാണിക്കുകയും വീടിനുള്ളില്‍ കയറി മര്‍ദിക്കുകയുമായിരുന്നെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു.
ഇവരുടെ കൈവശം വിലങ്ങും ഉണ്ടായിരുന്നെന്ന് സുമന്‍ പറഞ്ഞു. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ലാപ് ടോപുമാണ് സംഘം കവര്‍ന്നത്. കുത്തിയതോട് എന്‍സിസി കവലയ്ക്കു സമീപമുള്ള ചെമ്മീന്‍ പീലിങ്‌ഷെഡിലെ ജീവനക്കാരനാണ് സുമന്‍. ഇവര്‍ അരൂരിലെത്തിയിട്ട് 6 വര്‍ഷമായി.
https://www.facebook.com/Malayalivartha


























