കേരളത്തില്‍ നിന്ന് കൂടുതല്‍ ട്രെയിനുകള്‍.... ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് കുടുങ്ങിയ അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ഇന്ന് അഞ്ച് പ്രത്യേക ട്രെയിനുകള്‍ കൂടി... റെയില്‍വേസ്റ്റേഷനുകളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി, കോവിഡ് മുന്‍കരുതലായ ശാരീരിക അകലം പാലിച്ച് കര്‍ശന സുരക്ഷയോടെയാണ് ഇവരുടെ യാത്ര

ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് കുടുങ്ങിയ അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ഇന്ന് അഞ്ച് പ്രത്യേക ട്രെയിനുകള്‍ കൂടി. തിരുവനന്തപുരം, കോഴിക്കോട്, ആലുവ, തിരൂര്‍, എറണാകുളം സൗത്ത് എന്നിവിടങ്ങളില്‍ നിന്നാണ് ട്രെയിനുകള്‍ യാത്ര തിരിക്കുന്നത്.
ഓരോ ട്രെയിനിലും 1200 തൊഴിലാളികളെ വീതം നാട്ടിലെത്തിക്കാനാണ് പദ്ധതി. കോവിഡ് മുന്‍കരുതലായ ശാരീരിക അകലം പാലിച്ച് കര്‍ശന സുരക്ഷയോടെയാണ് ഇവരുടെ യാത്ര. തിരുവനന്തപുരത്തുനിന്നും ജാര്‍ഖണ്ഡിലെ ഫാതിയിലേക്കാണ് ട്രെയിന്‍ പുറപ്പെടുന്നത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ ട്രെയിന്‍ പുറപ്പെടുമെന്നാണ് അറിയുന്നത്. കോഴിക്കോട് നിന്നും ജാര്‍ഖണ്ഡിലേക്ക് ഇന്ന് വൈകിട്ടാണ് ട്രെയിന്‍ പുറപ്പെടുന്നത്.
ആലുവയില്‍നിന്നും തിരൂരില്‍നിന്നും ബിഹാറിലെ പാറ്റ്‌നയിലേക്കാണ് ട്രെയിന്‍ പുറപ്പെടുന്നത്. എറണാകുളം സൗത്തില്‍നിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്കാണ് ട്രെയിന്‍ അതിഥി തൊഴിലാളികളുമായി പുറപ്പെടുന്നത്. കേരളത്തില്‍ നിന്നും ഇന്നലെയാണ് അതിഥി തൊഴിലാളികളുമായുള്ള ആദ്യത്തെ ട്രെയിന്‍ പുറപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പതോടെ ആലുവയില്‍നിന്ന് ട്രെയിന്‍ പുറപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 1152 പേരാണ് ട്രെയിനിലുണ്ടായിരുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് യാത്ര നടത്തുന്നത്. ടിക്കറ്റ് ചാര്‍ജ് മാത്രമാണ് തൊഴിലാളികളില്‍നിന്ന് ഈടാക്കിയത്.
https://www.facebook.com/Malayalivartha


























