മാസങ്ങള്‍ പഴക്കമുള്ള മീന്‍ സംസ്ഥാനത്തേക്ക് കടത്തിയ മൂന്നു പേരെ പോലീസ് പിടികൂടി... ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ലോറിയെ പിന്തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു, തിരുവനന്തപുരം വെമ്പായത്താണ് മത്സ്യം കടത്തിയ വാഹനം പിടികൂടിയത്

മാസങ്ങള്‍ പഴക്കമുള്ള മീന്‍ സംസ്ഥാനത്തേക്ക് കടത്തിയ മൂന്ന് പേരെ പോലീസ് പിടികൂടി. തിരുവനന്തപുരം വെമ്പായത്താണ് മത്സ്യം കടത്തിയ വാഹനം പിടികൂടിയത്. ഗുജറാത്തില്‍ നിന്നാണ് മത്സ്യം കൊണ്ടുവന്നതെന്ന് വാഹനത്തിലുള്ളവര്‍ പറഞ്ഞു. ഇന്നലെ രാത്രിയാണ് മത്സ്യം കയറ്റിവന്ന കണ്ടെയ്നര്‍ ലോറി പിടികൂടിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഈ ലോറി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പിന്നീട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരും നടത്തിയ പ്രാഥമിക പരിശോധനയില്‍ മത്സ്യം പഴകിയതാണെന്നും ഉപയോഗിക്കാനാകില്ലെന്നും ബോധ്യമായി. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ മത്സ്യത്തിന് ആറ് മാസം പഴക്കമുണ്ടെന്ന് കണ്ടെത്തി. ഭൂരിഭാഗവും പുഴുവരിച്ച നിലയിലായിരുന്നു. ഇതോടെ കണ്ടെയ്നര്‍ ലോറി പിടിച്ചെടുത്ത് മത്സ്യം കുഴിച്ചുമൂടി. ലോറിയില്‍ മൂന്ന് പേരില്‍ രണ്ട് പേര്‍ ഗുജറാത്ത് സ്വദേശികളും ഒരാള്‍ കര്‍ണാടക സ്വദേശിയുമാണ്. മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിലെടുത്ത് നിരീക്ഷണത്തിലാക്കി .
https://www.facebook.com/Malayalivartha


























