പോലീസിനെ കണ്ണ് വെട്ടിച്ച് ദുർഗന്ധത്തോടെ ചീറിപാഞ്ഞ വണ്ടി നാട്ടുകാർ പൊക്കിയപ്പോൾ കണ്ട കാഴ്ച്ച ഭയാനകം; ഗുജറാത്തില്‍ നിന്നും കൊണ്ട് വന്ന മത്സ്യത്തിന് ആറ് മാസം പഴക്കാം! തിരുവനന്തപുരത്ത് മൂന്ന് പേര്‍ പിടിയിലായതോടെ പുറത്ത് വരുന്നത്...

സംസ്ഥാനത്തേക്ക് ആറ് മാസം പഴക്കമുള്ള മീന്‍ കടത്തിയ മൂന്ന് പേരെ പൊലീസ് പിടികൂടി. ഇന്നലെ രാത്രി തിരുവനന്തപുരം വെമ്ബായത്ത് വച്ചാണ് മത്സ്യം കടത്തിയ കണ്ടെയ്നര്‍ ലോറി പിടികൂടിയത്.
ഗുജറാത്തില്‍ നിന്നാണ് മത്സ്യം കൊണ്ടു വന്നതെന്ന് വാഹനത്തിലുള്ളവര്‍ പറഞ്ഞു. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഈ ലോറി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പിന്നീട് പൊലീസിനെ വിവരം അറിയിച്ചു. പോലീസും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ പ്രാഥമിക പരിശോധനയില്‍ മത്സ്യം പഴകിയതാണെന്നും ഉപയോഗിക്കാനാകില്ലെന്നും ബോധ്യമായി.
തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ മത്സ്യത്തിന് ആറ് മാസം പഴക്കമുണ്ടെന്ന് കണ്ടെത്തി. ഭൂരിഭാഗവും പുഴുവരിച്ച നിലയിലായിരുന്നു. ഇതോടെ കണ്ടെയ്‌നര്‍ ലോറി പിടിച്ചെടുത്ത് മത്സ്യം കുഴിച്ചുമൂടി. ലോറിയില്‍ മൂന്ന് പേരില്‍ രണ്ട് പേര്‍ ഗുജറാത്ത് സ്വദേശികളും ഒരാള്‍ കര്‍ണാടക സ്വദേശിയുമാണ്.
ലോക്ക്ഡൗണിനിടയില്‍ ലോറി എങ്ങനെ ഗുജറാത്തില്‍ നിന്ന് എത്തി എന്നത് വ്യക്തമല്ല. മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നിരീക്ഷണത്തിലാക്കി.
https://www.facebook.com/Malayalivartha


























