തിങ്കാളാഴ്ച മുതൽ ഇളവുകള്‍ പ്രാബല്യത്തില്‍! ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടം തുടങ്ങാനിരിക്കെ സിനിമാ മേഖലയ്ക്ക് ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനം! കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടം തുടങ്ങാനിരിക്കെ സിനിമാ മേഖലയ്ക്ക് ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനം. തിങ്കാളാഴ്ച മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്.
മുഖ്യമന്ത്രിയുമായി സാംസ്കാരിക മന്ത്രി എകെ ബാലന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ചിത്രീകരണം പൂര്‍ത്തിയായിട്ടുള്ള സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്.
ഡബ്ബിങ്, സംഗീതം, സൗണ്ട് മിക്സിങ് ജോലികള്‍ക്കാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. പരമാവധി അഞ്ച് പേര്‍ക്ക് ചെയ്യാവുന്ന ജോലികള്‍ മാത്രമെ ചെയ്യാവു. സ്റ്റുഡിയോകള്‍ അണു വിമുക്തമായിരിക്കണം.
കൂടാതെ മാസ്ക് ധരിക്കണം, കൈകള്‍ വൃത്തിയായി സൂക്ഷിക്കണം, സാമൂഹിക അകലം പാലിക്കണം തുടങ്ങി സര്‍ക്കാരിന്റെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കണം ജോലികളെന്നും നിര്‍ദ്ദേശമുണ്ട്. നേരത്തെ സംസ്ഥാനത്ത് ഗ്രീന്‍ സോണില്‍ ഉടനെ പൊതുഗതാഗതം തുടങ്ങേണ്ടെന്ന് ഉന്നത തല യോഗത്തില്‍ തീരുമാനമായിരുന്നു.
കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ അതുപോലെ തന്നെ തുടരാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ചില കാര്യങ്ങളില്‍ സംസ്ഥാനം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.
https://www.facebook.com/Malayalivartha


























