സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ റേഷൻ വാങ്ങണമെങ്കിൽ ഇപോസ് മെഷീനില്‍ വിരല്‍ പതിപ്പിക്കണം.. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ ഭേദഗതി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ റേഷൻ വാങ്ങണമെങ്കിൽ ഇപോസ് മെഷീനില്‍ വിരല്‍ പതിപ്പിക്കണം.. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ ഭേദഗതി . ഇതിനു മുൻപ് വിരല്‍ പതിപ്പിക്കുന്നത് നിർബന്ധമായിരുന്നു എങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു.
സൗജന്യ അരി വിതരണത്തിന് വിരല്‍ പതിക്കുന്നത് ഒഴിവാക്കിയിരുന്നു...ഇപ്പോൾ കേന്ദ്രത്തിന്റെ നിർദ്ദേശാനുസരണമാണ് വീണ്ടും വിരൽ പഠിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നത്.
റേഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കാൻ വിരലടയാളം ആവശ്യമാണെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ
കൊറോണ വ്യാപന സമയമായതിനാൽ വിരല്‍ പതിപ്പിക്കുന്നതിന് മുൻപ് എല്ലാവരും സാനിട്ടെസര്‍ ഉപയോഗിക്കണം. ഇതിന് ആവശ്യമായ സാനിട്ടെസര്‍ എല്ലാ കടകളിലും എത്തിക്കണമെന്ന് ജില്ലാ സപ്ലൈ ഓ ഫീസര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























