രാജ്യത്ത് ഏറ്റവും ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലകളാണ് തൃശ്ശൂരും ആലപ്പുഴയും... എന്നാല്‍ ആഴ്ചകളായി രണ്ടിടത്തും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല... ചികിത്സയിലുണ്ടായിരുന്ന കൊവിഡ് രോഗികളെല്ലാം രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങി... അവരില്‍ പലരും ഇതിനോടകം പതിനാല് ദിവസത്തെ നിരീക്ഷണ കാലയളവും പൂര്‍ത്തിയാക്കി കഴിഞ്ഞു; ഗ്രീന്‍ സോണിലേക്ക് മാറ്റാന്‍ കേരളം : തടസ്സമായി കേന്ദ്രം

സംസ്ഥാനത്തെ സോണുകളുടെ പട്ടികയില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. നിലവില്‍ റെഡ് സോണില്‍ ആറ് ജില്ലകളും ഗ്രീന്‍ സോണില്‍ രണ്ട് ജില്ലകളും ഓറഞ്ച് സോണില്‍ ആറ് ജില്ലകളുമാണുള്ളത്.
നിലവില്‍ ഓറഞ്ച് പട്ടികയിലുള്ള രണ്ട് ജില്ലകളെ ഗ്രീന്‍ സോണിലേക്ക് മാറ്റാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളെ ഗ്രീന്‍ സോണിലേക്ക് മാറ്റണം എന്നാണ് സര്‍ക്കാരിന് മുന്നിലെത്തെയിരിക്കുന്ന നിര്‍ദേശം.
രാജ്യത്ത് ഏറ്റവും ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലകളാണ് തൃശ്ശൂരും ആലപ്പുഴയും. എന്നാല്‍ ആഴ്ചകളായി രണ്ടിടത്തും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചികിത്സയിലുണ്ടായിരുന്ന കൊവിഡ് രോഗികളെല്ലാം രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങി.
അവരില്‍ പലരും ഇതിനോടകം പതിനാല് ദിവസത്തെ നിരീക്ഷണ കാലയളവും പൂര്‍ത്തിയാക്കി കഴിഞ്ഞു. തുടര്‍ച്ചയായി 21 ദിവസം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ ഒരു ജില്ലയെ തീവ്രത കുറഞ്ഞ സോണിലേക്ക് മാറ്റാം എന്നാണ് കേന്ദ്രസര്‍ക്കാരിന്‍്റെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.
തൃശ്ശൂരിലും ആലപ്പുഴയിലും കഴിഞ്ഞ മൂന്നാഴ്ചയായി പുതിയ കൊവിഡ് കേസുകള്‍ ഇല്ലാത്തതിനാല്‍ ഈ മാനദണ്ഡം അനുസരിച്ച് സോണ്‍ മാറ്റാം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പുറത്തിറക്കിയ പട്ടിക അനുസരിച്ച് ഇരുജില്ലകളും ഓറഞ്ച് സോണിലാണ്. കേന്ദ്രത്തിന്‍്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങള്‍ക്ക് ജില്ലകളെ തീവ്രത കുറഞ്ഞ സോണുകളിലേക്ക് മാറ്റാനാകില്ല.
എന്നാല്‍ ഗ്രീന്‍ സോണിലുള്ള ജില്ലയെ ഓറഞ്ചിലേക്കോ ഓറഞ്ച് സോണിലുള്ള ജില്ലയെ റെഡ് സോണിലേക്കോ ഉയര്‍ത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അധികാരം നല്‍കിയിട്ടുണ്ട്. ഇളവുകള്‍ നല്‍കാനാണ് നിയന്ത്രണം. ഈ സാഹചര്യത്തില്‍ ആലപ്പുഴയുടേയും തൃശ്ശൂരിന്‍്റേയും സോണ്‍ മാറ്റുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമവശം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.
ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടം കേരളത്തില്‍ നടപ്പാക്കുന്നത് സംബന്ധിച്ച വിശദമായ മാര്‍ഗ നിര്‍ദേശം ഇന്ന് വൈകിട്ടോടെ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടും എന്നാണ് കരുതുന്നത്. അതേസമയം ഗ്രീന്‍ സോണുകളില്‍ അന്‍പത് ശതമാനം യാത്രക്കാരുമായി ബസ് സര്‍വ്വീസ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലും കേരളത്തിലെ ഗ്രീന്‍ സോണുകളില്‍ ബസുകള്‍ ഓടാന്‍ സാധ്യതയില്ലെന്നാണ് സൂചന.
ഇതോടൊപ്പം മദ്യശാലകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയെങ്കിലും തത്കാലം ഇവ രണ്ടും വേണ്ടെന്നാണ് കേരളത്തിന്‍്റെ തീരുമാനം. നിലവില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളാണ് കേരളത്തില്‍ റെഡ് സോണില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വയനാട്, എറണാകുളം ജില്ലകള്‍ ഗ്രീന്‍ സോണിലാണ്.
പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം , തിരുവനന്തപുരം ജില്ലകളാണ് ഓറഞ്ച് സോണിലുള്ളത്.
https://www.facebook.com/Malayalivartha


























