കൊവിഡിനെ പൂട്ടാന്‍ ട്രബിള്‍ ഷൂട്ടര്‍; ദുരന്ത സമയത്തെ ട്രബിള്‍ ഷൂട്ടറും ഐഎഎസ് ഉദ്യോഗസ്ഥനുമായ ഡോ. ജെ രാധാകൃഷ്ണനെ ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്റെ സ്‌പെഷ്യല്‍ നോഡല്‍ ഓഫീസറായി നിയമിച്ചു

തമിഴകം ദുരന്തമുഖത്താണ് ഇപ്പോള്‍. 176 പുതിയ കേസുകളാണ് ചെന്നൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ നഗരത്തിലെ ആകെ കേസുകള്‍ 1,082 ആയി. ദുരന്ത സമയത്തെ ട്രബിള്‍ ഷൂട്ടറും ഐഎഎസ് ഉദ്യോഗസ്ഥനുമായ ഡോ. ജെ രാധാകൃഷ്ണനെ ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്റെ സ്‌പെഷ്യല്‍ നോഡല്‍ ഓഫീസറായി നിയമിച്ചുകൊണ്ടാണ് തമിഴകം പ്രതിരോധം ശക്തമാക്കുന്നത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഗ്രേറ്റര്‍ ചെന്നൈ കമ്മീഷണറുറെയും മറ്റ് ടീമുകളുമായും ഏകോപിപ്പിക്കുന്ന ചുമതല ഇനി രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. ഉത്തരമേഖല ഐപിഎസ് ഓഫീസര്‍ മഹേഷ് കുമാര്‍ അഗര്‍വാള്‍, അബാഷ് കുമാര്‍ ഈസ്റ്റ് സോണ്‍, അമരേഷ് പൂജാരി സൗത്ത് സോണ്‍, അഭയ് കുമാര്‍ സിംഗ് വെസ്റ്റ് സോണ്‍, കെ ഭാവനേശ്വരി പ്രാന്തപ്രദേശങ്ങള്‍ എന്നീ മുതിര്‍ന്ന അഞ്ച് ഐപി എസ് ഓഫീസര്‍മാര്‍ ഉള്‍പ്പെട്ട ടീമിനെയാണ് ഡോ. രാധാകൃഷ്ണന്‍ നയിക്കുന്നത്.
16,000 തൊഴിലാളികള്‍ വീടുതോറും സ്‌ക്രീനിംഗ് നടത്തുമ്പോഴും കോവിഡ് 19 പോസിറ്റീവ് കേസുകളിലെ വര്‍ധന ചെന്നൈയില്‍ തുടരുകയാണ്. കോവിഡ് പ്രതിരോധങ്ങളുടെ തുടക്കത്തില്‍ ചെന്നൈയില്‍ അധികാരികളുടെ ഭാഗത്തു നിന്ന് വലിയ അലംഭാവം ഉണ്ടായതായി വിമര്‍ശനമുണ്ട്. ദിനംപ്രതി എണ്ണായിരം അന്താരാഷ്ട്ര യാത്രികര്‍ നഗരത്തില്‍ എത്തിച്ചേര്‍ന്നപ്പോഴൊന്നും മതിയായ പരിശോധനകള്‍ ഉണ്ടായില്ല.
പ്രകൃതിദുരന്തങ്ങളിലെ സര്‍ക്കാരിന്റെ ട്രബിള്‍ ഷൂട്ടറാണ് 1992 ബാച്ചിലെ ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്‍. 2004 ല്‍ സുനാമി വീശിയടിച്ചപ്പോള്‍ ഡോ. ജെ. രാധാകൃഷ്ണനെ തഞ്ചാവൂരില്‍ നിന്ന് മാറ്റി സുനാമി നാശം വിതച്ച പ്രധാന കേന്ദ്രമായ നാഗപട്ടണം കളക്ടറായി നിയമിച്ചിരുന്നു.
അന്ന് തീരദേശ ജില്ലയുടെ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ഭാഗവും അദ്ദേഹം നിരീക്ഷിച്ചു. ആരോഗ്യ സെക്രട്ടറിയായി ഏഴു വര്‍ഷത്തെ സേവനത്തിനു ശേഷം അദ്ദേഹമിപ്പോള്‍ റവന്യൂ അഡ്മിനിസ്ട്രേഷന്‍, ദുരന്തനിവാരണ, ലഘൂകരണ കമ്മീഷണറാണ്. രാജ്യത്തിന്റെ ഈ പോരാട്ടത്തില്‍ രാധാകൃഷ്ണനെപ്പോലെയുള്ള മികച്ച ഓഫീസര്‍മാരാണ് മുതല്‍ക്കൂട്ട്. അതുകൊണ്ട് തന്നെ രാധാകൃഷ്ണന്‍ കളത്തിലിറങ്ങുമ്പോള്‍ കൃത്യമായ ഏകോപനവും അതുവഴി തമിഴകം ഇപ്പോള്‍ നേരിടുന്ന കോവിഡ് ദുരന്തമുഖത്ത് നിന്നും രക്ഷനേടാനുള്ള വഴിയും തെളിയുമെന്ന് തന്നെയാണ് മുഖ്യനും മന്ത്രിമാരും കണക്കുകൂട്ടുന്നത്. തമിഴ് ജനതയെ സംബന്ധിച്ചും ദൈവമാണ് ഇപ്പോള്‍ ഈ ഉദ്യോഗസ്ഥന്‍. എ റിയല്‍ ഹീറോ.
https://www.facebook.com/Malayalivartha


























