കേരളത്തിലേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു! തിരിച്ചുവരവില്‍ മലപ്പുറം ജില്ലക്കാര്‍ മുന്നില്‍...

കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു.
203 രാജ്യങ്ങളില്‍നിന്ന് 3,79,672 വിദേശ മലയാളികളും ഇതരസംസ്ഥാനങ്ങളില്‍നിന്ന് 1,20,887 പേരും ഉള്‍പ്പെടെ മൊത്തം 5,00,059 പേരാണ് രജിസ്റ്റര്‍ ചെയ്തത്. മടക്കയാത്രയ്ക്കൊരുങ്ങുന്ന വിദേശ പ്രവാസികളുടെ എണ്ണത്തില്‍ മലപ്പുറം ജില്ലയാണു മുന്നില്‍. 63,839 പേരാണ് വെള്ളിയാഴ്ച വരെ രജിസ്റ്റര്‍ ചെയ്തത്.
തൃശൂര്‍, കോഴിക്കോട് ജില്ലകളിലുള്ള 47,000-ല്‍ അധികം പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മടങ്ങിവരുന്നതിന് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നാണ്.
കണ്ണൂര്‍ ജില്ലയില്‍നിന്ന് 15,279 പേര് ഇതരസംസ്ഥാന പ്രവാസി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു. മലപ്പുറവും പാലക്കാടുമാണ് തൊട്ടുപിന്നില്‍. കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ ഇതരസംസ്ഥാന പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന വിദേശ പ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം: 28017, കൊല്ലം: 27492 പത്തനംതിട്ട: 15298 കോട്ടയം: 14726 ആലപ്പുഴ: 18908 എറണാകുളം: 22086 ഇടുക്കി: 4220
തൃശൂര്‍: 47963 പാലക്കാട്: 25158 മലപ്പുറം: 63839 കോഴിക്കോട്: 47076 വയനാട്: 5334 കണ്ണൂര്‍: 42754 കാസര്‍ഗോഡ്: 18624 ഇതര സംസ്ഥാന പ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം: 6475 കൊല്ലം: 6726 പത്തനംതിട്ട: 6917
കോട്ടയം: 8567 ആലപ്പുഴ: 7433 എറണാകുളം: 9451 ഇടുക്കി: 4287 തൃശൂര്‍: 11327 പാലക്കാട്: 11682 മലപ്പുറം: 14407 കോഴിക്കോട്: 10880 വയനാട്: 4201 കണ്ണൂര്‍: 15179 കാസര്‍ഗോഡ്: 4617
https://www.facebook.com/Malayalivartha


























