മദ്യക്കടകള്‍ ലോക്ഡൗണ്‍ കഴിയുംവരെ തുറക്കില്ല ; ലോക്ഡൗണ്‍ ഇളവുകള്‍ കേന്ദ്ര മാര്‍ഗനിര്‍ദേശം പാലിച്ച് ജില്ല തിരിച്ച് നല്‍കാന്‍ മുഖ്യമന്ത്രി വിളിച്ച അവലോകനയോഗത്തില്‍ ധാരണ; 14 ജില്ലകളിലേയും സാഹചര്യം പരിഗണിച്ചാവും ഇളവുകൾ നൽകുന്നതും ഹോട്ട് സ്പോട്ടുകൾ നിശ്ചയിക്കുന്നതും

ലോക്ഡൗണ്‍ ഇളവുകള്‍ കേന്ദ്ര മാര്‍ഗനിര്‍ദേശം പാലിച്ച് ജില്ല തിരിച്ച് നല്‍കാന്‍ മുഖ്യമന്ത്രി വിളിച്ച അവലോകനയോഗത്തില്‍ ധാരണ. മദ്യക്കടകള്‍ ലോക്ഡൗണ്‍ കഴിയുംവരെ തുറക്കില്ല. മൂന്നാം ഘട്ട ലോക്ക് ഡൗണിൽ സംസ്ഥാനത്തെ സോണുകൾ നിശ്ചയിക്കുക കേന്ദ്ര തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ. ഇന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗമാണ് ഈ തീരുമാനം എടുത്തതത്. 14 ജില്ലകളിലേയും സാഹചര്യം പരിഗണിച്ചാവും ഇളവുകൾ നൽകുന്നതും ഹോട്ട് സ്പോട്ടുകൾ നിശ്ചയിക്കുന്നതും.
ബെവ്കോ മദ്യവിൽപനശാലകളടക്കം അണുനശീകരണം നടത്തി ശുചീകരിക്കാൻ നേരത്തെ നിർദേശം ലഭിക്കുകയും ഇതനുസരിച്ച് സംസ്ഥാനത്തെ ബെവ്കോ ശാലകളിൽ അണുനശീകരണം ആരംഭിക്കുകയും ചെയ്തതെങ്കിലും ഇപ്പോൾ മദ്യശാലകൾ തുറക്കാൻ അനുയോജ്യമായ സാഹചര്യമല്ല എന്നാണ് ഉന്നതതലയോഗത്തിലെ വിലയിരുത്തൽ.
മദ്യശാലകൾ വലിയ ഇടവേളയ്ക്ക് ശേഷം തുറക്കുമ്പോൾ അനിയന്ത്രിതമായ തിരക്കുണ്ടാകുമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. കേന്ദ്രം മദ്യവില്‍പ്പനശാലകള്‍ തുറക്കാന്‍ ഇളവുനല്‍കിയിരുന്നു. ബാറുകള്‍ തുറക്കാതിരിക്കുകയും ഔട്ട്‌ലറ്റുകള്‍ തുറക്കുകയും ചെയ്യുമ്പോള്‍ ആളുകള്‍ കൂട്ടമായി എത്താനുള്ള സാധ്യത കണക്കിലെടുത്താണ് തുറക്കേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. എത്ര കണ്ട് സാമൂഹിക അകലം പാലിച്ചാലും കനത്ത തിരക്കുണ്ടാവും എന്ന മുന്നറിയിപ്പും യോഗത്തിൽ ഉയർന്നു. അതിനാൽ സാഹചര്യം പരിശോധിച്ച് മാത്രം മദ്യവിൽപനശാലകൾ തുറന്നാൽ മതിയെന്നാണ് നിലവിലെ ധാരണ. മുഖ്യമന്ത്രി തന്നെയാണ് ഈ ഒരു തീരുമാനം എടുത്തത് എന്നാണ് പുറത്തു വരുന്ന വിവരം. മാത്രമല്ല മദ്യശാലകൾ തുറന്ന ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടിയാൽ അതു രാഷ്ട്രീയമായ തിരിച്ചടി സൃഷ്ടിക്കും എന്ന ആശങ്കയും സർക്കാർ തീരുമാനിത്തിന് പിന്നിലുണ്ടെന്നാണ് സൂചന.
കേന്ദ്രസർക്കാർ നിർദേശപ്രകാരം സോണുകൾ നിശ്ചയിക്കുമ്പോൾ തന്നെ സംസ്ഥാന സർക്കാരും സ്വന്തം നിലയിൽ ഇളവുകളും കൂടുതൽ നിയന്ത്രണങ്ങളും മൂന്നാം ഘട്ട ലോക്ക് ഡൗണിൽ കൊണ്ടു വരുമെന്നാണ് വിവരം. മറ്റന്നാൾ മുതൽ ആരംഭിക്കുന്ന മൂന്നാം ഘട്ട ലോക്ക് ഡൗൺ സംബന്ധിച്ച വിശദമായ മാർഗനിർദേശം ഇന്ന് വൈകുന്നേരം പുറത്തു വരും എന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഇതോടെ പുതിയ റെഡ്,ഗ്രീൻ, ഓറഞ്ച് സോണുകളും ഹോട്ട് സ്പോട്ടുകളും നിലവിൽ വരാനും സാധ്യതയുണ്ട്.
അഞ്ച് പേരിൽ കൂടുതൽ പാടില്ല, ആറടി അകലത്തിൽ ക്യൂ പാലിക്കണം എന്നീ നിബന്ധനകളോടെയാണ് അനുമതി. പൊതുസ്ഥലത്ത് മദ്യപാനം അനുവദനീയമല്ലെന്നും മാർഗരേഖയിൽ പറയുന്നു. നിയന്ത്രണങ്ങളോടെ പാന്‍, ഗുഡ്ക, പുകയില ഉത്പ്പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം.
കർണാടകയും കേരളവും പഞ്ചാബും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ മദ്യശാലകൾ തുറക്കാൻ അനുമതി നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
https://www.facebook.com/Malayalivartha


























