മകളുടെ വിവാഹത്തിനായി ജനുവരി പത്തിന് നാട്ടില്‍ എത്തി! 24 വര്‍ഷമായി ഗള്‍ഫില്‍... ജീവിതത്തിലുണ്ടായ ആ സ്വപ്ന നിമിഷത്തിന് പിന്നാലെ ആ കുടുംബത്തെ തീരാവേദനയിലാക്കി കോവിഡ്; അബുദാബിയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു; അവസാനമായി അന്ത്യയാത്രയോ സ്നേഹ ചുംബനമോ നല്കാനാകാതെ പ്രകാഷിൻറെ കുടുംബം

അബുദാബിയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ ഇടപ്പരിയാരം ഇടപ്പുരയില്‍ വീട്ടില്‍ പ്രകാശ് കൃഷ്ണനാണ് (56) മരിച്ചത്.
അബുദബി മുസഫയില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. എന്‍പിസിസിയില്‍ ഫാബ്രിക്കേഷന്‍ സൂപ്രണ്ടായിരുന്നു. 24 വര്‍ഷമായി ഗള്‍ഫില്‍ ജോലി നോക്കുകയാണ് പ്രകാശ്. എട്ടു ദിവസം മുന്‍പ് ന്യൂമോണിയാ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കോവിഡ് ആദ്യപരിശോധനാഫലം നെഗറ്റീവായിരുന്നു. ആശുപത്രിയില്‍ തുടരുന്നതിനിടെ മൂന്നു ദിവസം മുന്‍പ് വീണ്ടുമൊരു പരിശോധന കൂടി നടത്തിയപ്പോഴാണ് പോസിറ്റീവായി കണ്ടതെന്ന് പറയുന്നു.
മകളുടെ വിവാഹ നടത്തിപ്പിനായി ജനുവരി പത്തിന് നാട്ടില്‍ എത്തിയ പ്രകാശ് കന്പനിയില്‍ നിന്ന് തിരികെ വരാന്‍ അറിയിച്ചതിനാല്‍ മകളുടെ വിവാഹത്തി നു ശേഷം ഫെബ്രുവരി 29 ന് തിരികെ മടങ്ങുകയായിരുന്നു.
മൃതദേഹം നാളെ വൈകുന്നേരം അബുദാബിയില്‍ സംസ്കരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha


























