Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

കൊറോണ കാലത്ത് എല്‍.ഡി.എഫ് കര്‍ഷകര്‍ക്കെന്തു സഹായം നല്‍കി; വട്ടപൂജ്യം സുനില്‍കുമാറിന്റെ നമ്പരുകള്‍ കര്‍ഷകരുടെ അടുത്ത് ചിലവാകില്ല കാരണം എല്ലാം അനുഭവിച്ചവരും എല്ലാം കണ്ടവരും എന്തിനെയും നേരിടാന്‍ ശക്തിയുള്ളവരുമാണ് കര്‍ഷകര്‍. ''300 കോടി'' യുടെ പദ്ധതി പോലും കൃഷിമന്ത്രി സുനില്‍കുമാറിന്റെ കര്‍ഷക വിരുദ്ധത പുകച്ചു പുറത്തുചാടിക്കുന്നു - ജയിംസ് വടക്കന്റെ നിരീക്ഷണം ഇങ്ങനെ

02 MAY 2020 04:56 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം..ഞങ്ങൾ ഒരു പോലീസുകാരെയും കൊല്ലുമെന്ന് പറഞ്ഞില്ല..വാ അടപ്പിച്ച് ചെന്നിത്തല..ലാത്തിയുമായി വി ജോയ് എം എൽ എ..

എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..

തലക്കെട്ടു വായിക്കുന്നവര്‍ക്കൊക്കെ ആദ്യ ഘട്ടത്തില്‍ ക്ഷോഭം തോന്നിയേക്കാം. കഴിഞ്ഞ 15 വര്‍ഷമായി കര്‍ഷകര്‍ക്കുവേണ്ടി എന്തൊക്കെയോ മഹാകാര്യങ്ങള്‍ ചെയ്യുന്ന കര്‍ഷക സുഹൃത്താണുപോലും സി.പി.ഐ നോമിനിയായ കൃഷിമന്ത്രി സുനില്‍കുമാര്‍. എല്‍.ഡി.എഫ് എന്നൊക്കെ ഭരണത്തില്‍ വന്നിട്ടുണ്ടോ അന്നൊക്കെ സി.പി.ഐക്കാരാണ് കൃഷിവകുപ്പു മന്ത്രിമാര്‍.

മെത്രാന്‍ കായലിലും, കോട്ടയത്തും, തൃശൂരും ആറന്‍മുളയിലുമൊക്കെ ചെത്തു ശൈലിയിലെത്തി സിനിമാക്കാരേയും പത്രക്കാരെയും കൂട്ടി നെല്ല് വിതക്കുന്ന ഫോട്ടോക്ക് മറുപടിയായി തൃശൂരിലെ ഒരു കര്‍ഷകന്റെ പ്രതികരണത്തില്‍ നിന്നുതന്നെയാകട്ടെ എല്‍.ഡി.എഫിന്റെ കൊറോണ കാലത്തെ കര്‍ഷക വിരുദ്ധതയുടെ മൂടുപടം വലിച്ചെറിയേണ്ടത്.
''ആറന്‍മുളയിലും മെത്രാന്‍കായലിലുമെല്ലാം കൃഷി നടത്തിയല്ലോ സര്‍ക്കാര്‍. നെല്‍കൃഷിക്കുള്ള ചിലവും ബുദ്ധിമുട്ടും എത്രയെന്നും ''ലാഭം'' എത്രയെന്നും സര്‍ക്കാരിനു മനസ്സിലായി കാണുമല്ലോ. മെത്രാന്‍ കായലില്‍ വിളഞ്ഞ നെല്ലു അരിയായപ്പോള്‍ ഒരു കിലോ ഉല്‍പാദിപ്പിക്കാന്‍ എത്ര മുടക്കുവന്നു എന്ന് കൃത്യമായി കൃഷിവകുപ്പ് കണക്കുകൂട്ടിയിട്ടുണ്ടാവുമല്ലോ. അത് ഇന്നാട്ടിലെ കര്‍ഷകര്‍ക്ക് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. ചെലവിന്റെ അടിസ്ഥാനത്തില്‍ ഒരു കിലോ നെല്ലിന് എത്ര രൂപ ലാഭിച്ചാല്‍ മുതലാവും എന്നും വ്യക്തമാക്കണം. സര്‍ക്കാരിന് മെത്രാന്‍ കായലിലെ കൃഷി അഭിമാന പ്രശ്‌നമാണ്. പത്രക്കാരുടെയും ചാനല്‍ ക്യാമറക്കാരുടെയും മുന്നില്‍നിന്ന് ആഘോഷത്തോടെ വിളവെടുക്കുകയും ചെയ്യാം. ചെലവും വരവും പ്രശ്‌നമില്ല. എന്നാല്‍ ഒരു കര്‍ഷകന് കൃഷി അഭിമാന പ്രശ്‌നമല്ല. ഉപജീവന പ്രശ്‌നമാണ്. അത് മുന്നോട്ടുകൊണ്ടുപോകുന്നത് ക്‌ളേശങ്ങളും തിരിച്ചടികളും സഹിച്ചാണ്. വാഗ്ദാന ലംഘനങ്ങളും ചുവപ്പുനാടകളും കൊണ്ട് അവരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കാതെയെങ്കിലും നോക്കണം സര്‍ക്കാര്‍''. കൃഷിമന്ത്രിയുടെ പബ്ലിസിറ്റി മാനിയയ്ക്കുള്ള ചുക്കമറുപടി. ഹൃദയത്തില്‍ നിന്നുള്ള ഒരു കര്‍ഷകന്റെ വേദന.
കേരളത്തില്‍ കൃഷി വകുപ്പിന്റെ ചുമതല വഹിക്കുന്ന കൃഷിമന്ത്രി സുനില്‍കുമാറെ, കേരളത്തില്‍ എത്ര കര്‍ഷകരുണ്ടെന്നുള്ള കണക്കുപോലും നിങ്ങളുടെ കൈയ്യിലില്ല. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയില്‍ കൃഷിവകുപ്പു കൃഷിഭവനുകളിലൂടെ നടത്തിയ 'കര്‍ഷക രജിസ്‌ട്രേഷനില്‍' കണെക്കടുത്തത് 18 ലക്ഷം കര്‍ഷകരാണ്. കൃഷിഭവനുമായി ബന്ധപ്പെട്ടവരെ മാത്രമാണ് ഈ കണക്കെടുപ്പില്‍ ചേര്‍ത്തതെന്ന് അന്നേ പരാതിയുണ്ടായിരുന്നു.
2019 ല്‍ നരേന്ദ്രമോദി കൊണ്ടുവന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ കേരളത്തില്‍ നിന്നു 29.96 ലക്ഷം കര്‍ഷകര്‍ അംഗങ്ങളാകുകയും അവര്‍ക്ക് 2019 ഏപ്രിലില്‍ തന്നെ 2000 രൂപാ ലഭിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമായ കൃഷി ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയതനുസരിച്ചായിരുന്നു 29.96 ലക്ഷം കര്‍ഷകരും പി.എം. കിസാന്‍ പദ്ധതിയില്‍ അംഗങ്ങളായത്. അപ്പോള്‍ ഒരു ചോദ്യം കേരളത്തില്‍ സത്യത്തില്‍ എത്ര കര്‍ഷകരുണ്ട് കൃഷിമന്ത്രീ? കേരളത്തില്‍ ആകെയുള്ള വില്ലേജുകളില്‍ പഞ്ചായത്തുകളിലായി പന്തലിച്ചു കിടക്കുന്ന കൃഷിഭവനുകളില്‍ പ്രതിമാസം ഒരുലക്ഷം രൂപാ ശമ്പളം നല്‍കുന്ന കൃഷി ഓഫീസര്‍മാര്‍ക്ക് എന്താണ് പണിയെന്നുകൂടി സുനില്‍കുമാര്‍ പറയണം.
കേരളത്തില്‍ ആകെ സര്‍ക്കാര്‍ ജീവനക്കാര്‍ 521531 പേരാണ്. അതില്‍ 256080 പേര്‍ വിദ്യാഭ്യാസ വകുപ്പിലാണ്. 60126 പേര്‍ പോലീസിലും 36498 പേര്‍ ആരോഗ്യവകുപ്പിലും 17022 പേര്‍ റവന്യൂ ലാന്റ് റിക്കോര്‍ഡ്‌സ് വകുപ്പിലും 14574 പേര്‍ ജുഡ്യഷ്യല്‍ മേഖലയിലുമാണ്. 6-ാം സ്ഥാനത്തു നില്‍ക്കുന്ന ഏറ്റവും വലിയ വകുപ്പാണ് കൃഷിവകുപ്പ്. 9235 ജീവനക്കാര്‍. മൃഗസംരക്ഷണത്തിനായി 7048 സര്‍ക്കാര്‍ ജീവനക്കാര്‍. ഡയറി വകുപ്പില്‍ 1068 പേര്‍. അങ്ങനെ തൊഴിലാളികളാല്‍ സമൃദ്ധമായ വകുപ്പ്. ഇത് കൂടാതെ കാര്‍ഷിക സര്‍വകലാശാല അടക്കം നിരവധി സ്വതന്ത്ര സ്ഥാപനങ്ങളും കൃഷി ഗവേഷണ കേന്ദ്രങ്ങളും.
ഇടതുമുന്നണിയുടെയും കൃഷിമന്ത്രിയുടെയും ഏറ്റവും വലിയ പ്രചരണം നെല്‍വയല്‍ വീണ്ടെടുക്കലായിരുന്നല്ലോ. എന്താണ് ഇക്കാര്യത്തിലെ സ്ഥിതി എന്നുപഠിക്കണം. 2006 ല്‍ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകുമ്പോള്‍ കേരളത്തില്‍ 275741 ഹെക്ടര്‍ ഭൂമിയില്‍ നെല്‍കൃഷിയുണ്ടായിരുന്നു. 2011 ല്‍ അച്യുതാനന്ദന്‍ പടിയിറങ്ങുമ്പോള്‍ നെല്‍കൃഷി 208160 ഹെക്ടറായി കുറഞ്ഞു. 2006--2011 സി.പി.ഐ കൃഷി ഭരണത്തില്‍ കേരളത്തിന്റെ നെല്‍കൃഷി 67581 ഹെക്ടര്‍ കുറഞ്ഞു. 2011-2016 യു.ഡി.എഫ് ഭരണത്തില്‍ നെല്‍കൃഷി 208160 ല്‍ നിന്നും 196870 ഹെക്ടര്‍ ആയി കുറഞ്ഞു. 11290 ഹെക്ടറിന്റെ കുറവ്. നെല്‍കൃഷിയുടെ കാര്യത്തില്‍ എല്‍.ഡി.എഫിനേക്കാള്‍ താല്പര്യം യു.ഡി.എഫിനാണെന്നു വ്യക്തം.
ഇനി സുനില്‍കുമാറിന്റെ ഭരണത്തിലെന്തു സംഭവിച്ചു.
വര്‍ഷം വിസ്തൃതി ഉല്‍പാദനം
ടണ്‍ ഉല്‍പാദനക്ഷമത
കിലോ/ഹെക്ടര്‍
2015-16 196870 549275 2790
2016-17 171398 436483 2837
2017-18 189086 521310 2790
2018-19 198026 578256 2920
സുനില്‍കുമാറിന്റെ ഭരണത്തിന്റെ ആദ്യവര്‍ഷത്തില്‍ നെല്‍കൃഷി 196870 ഹെക്ടറില്‍ നിന്നു 171398 ആയി കുറഞ്ഞു. പിന്നെ കൂടിയെങ്കിലും 2014-15 ലെ 198159 ഹെക്ടറില്‍ നാളിതുവരെ എത്തിക്കാനായില്ല.
നെല്‍കൃഷി ആദായകരമാണോ എന്നൊന്നും സര്‍ക്കാര്‍ ചിന്തിക്കുന്നില്ല. സര്‍ക്കാര്‍ കണക്കുപ്രകാരം ഒരു ഹെക്ടര്‍ നെല്‍കൃഷിയില്‍ നിന്നും 2920 കിലോ നെല്ലുകിട്ടും. ഒരേക്കറില്‍ നിന്നും 1168 കിലോ. ഒരു കിലോ നെല്ലിന് 28 രൂപാ കിട്ടിയാല്‍ വാര്‍ഷിക വരുമാനം 32704 രൂപാ. കൃഷിചിലവു കുറച്ചാല്‍ പിന്നെ എത്ര എന്നു വായനക്കാര്‍ തന്നെ കണക്കാക്കുക.
1978 നെ അപേക്ഷിച്ച് 2019 ല്‍ സംഘടിത തൊഴിലാളികളുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 60 ഇരട്ടിയും കൂടിയ അടിസ്ഥാന ശമ്പളം 43 ഇരട്ടി വർദ്ധിച്ചു.1978 ൽ ഒരുകിലോ നെല്ലിന്റെ വില 2.64 രൂപയായിരുന്നു . ശമ്പള വര്ധനവിനും വിലക്കയറ്റത്തിനും അനുസരിച്ചാണെങ്കിൽ 1978 ഇൽ 2.64 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ നെല്ലിന് 2020 ലെ വില 114 രൂപയായിരിക്കണം. rs 2.64 ഇന്റെ 43 ഇരട്ടി. കൃഷിയെ കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ .

കൊറോണക്കാലത്തും അല്ലാത്തപ്പോഴും മലയാളിയെ തീറ്റിപോറ്റുന്നത് കർഷകരാണ്. കേരളത്തിന് ആവശ്യമുള്ളത് 40 ലക്ഷം ടൺ അരി. കേരളത്തിൽ ഉത്പാദിപ്പിക്കുന്നത് നാല് ലക്ഷം ടൺ ആണ്. ഒരു കിലോ അരിയിലെ ( നെല്ലിലെ) വില നഷ്ടം 86 രൂപ. (114 രൂപ കിട്ടേണ്ടിടത്ത്28 രൂപയാണ് നിലവിൽ കിട്ടുന്നത്.
കൊറോണക്കാലത് അഞ്ചിന്റെ പൈസ സഹായം കർഷകർക്ക് നൽകാത്ത മുഖ്യമന്ത്രി പിണറായി വിജയനും കൃഷി മന്ത്രി സുനിൽ കുമാറും മറ്റൊരു തട്ടിപ്പുമായി കഴിഞ്ഞ ദിവസങ്ങളിൽ "പ്രതികരണ ശേഷി നഷ്ടപെട്ട തിരുവന്തപുരത്തെ പത്രപ്ര വർത്തകർക്ക് "മുൻപിൽ 3000 കോടി രൂപയുടെ കർഷക പാക്കേജുമായി എത്തിയിരിക്കുന്നു. കേരളത്തിലെ സകലവിഭാഗം ജനങ്ങൾക്കും 5000 രൂപ മുതൽ 3000 രൂപ വരെ നൽകിയ പിണറായി വിജയൻ സർക്കാർ ഒരു പൈസ സഹായം നൽകാത്ത ഏക വിഭാഗമാണ് കർഷകർ.

എന്നാൽ കൊറോണ ലോക്ക് ഡൌൺ കാലഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെ 2669643 കർഷകർക്ക് 2050 രൂപ വീതം എത്തിച്ച് മൊത്തം 533 .92 കോടി രൂപ കര്‍ഷകരുടെ സമസ്ത വിവരങ്ങളും കയ്യിലുണ്ടായിട്ടും എന്തേ എല്‍.ഡി.എഫ് കേരളത്തിലെ കര്‍ഷകര്‍ക്ക് അഞ്ചുപൈസ സഹായം നല്‍കിയില്ല. അഞ്ചുപൈസ സഹായത്തിനുപകരം മുഖ്യമന്ത്രിയുടെ ദിവസേനയുള്ള പത്രസമ്മേളനത്തില്‍ എല്ലാ കര്‍ഷകര്‍ക്കും 25 കിലോ ''നല്ല വാക്കുകള്‍'' നല്‍കി കൊണ്ടിരിക്കുന്നു. ഇതില്‍ തെറ്റായി ഒന്നുമില്ല. സി.പി.എമ്മിനും സി.പി.ഐയും കര്‍ഷകര്‍ എന്നും അടിമകള്‍. ഒരു ലക്ഷം ശമ്പളം വാങ്ങുന്നവര്‍ പാവപ്പെട്ട സഖാക്കള്‍.
കര്‍ഷകര്‍ക്കു വാഗ്ദാനം ചെയ്തിരിക്കുന്ന 3000 കോടി സഹായപദ്ധതി അവിടെ നില്‍ക്കട്ടെ. ലോക്ക്ഡൗണ്‍ കാലം ഉല്‍പന്നങ്ങള്‍ വില്‍ക്കാനാവാതെ വന്ന പച്ചക്കറി കര്‍ഷകരില്‍ എത്ര പേരുടെ പച്ചക്കറി കൃഷിവകുപ്പും ഹോര്‍ട്ടികോര്‍പ്പും പി.എഫ്.പി.സി.കെവാങ്ങി എന്നതിന്റെ കണക്കൊന്നു പുറത്തുവിടുക. എന്നിട്ടാകട്ടെ കര്‍ഷകരെ 3000 കോടി കൊടുത്ത് ഉദ്ധരിക്കല്‍.
കൃഷിമന്ത്രിയുടെ തന്നെ വാക്കുകളില്‍ കേരളത്തില്‍ പ്രതിവര്‍ഷം 35 ലക്ഷം ടണ്‍ പച്ചക്കറി ആവശ്യമുണ്ട്. ഉല്‍പാദനം 10 ലക്ഷം ടണ്‍ മാത്രവും. ഒരു കിലോക്ക് ശരാശരി 25 രൂപാ വിലയിട്ടാല്‍ ഒരു ടണ്‍ പച്ചക്കറിക്ക് 25,000 രൂപാ. 10 ലക്ഷം ടണ്‍ പച്ചക്കറിക്ക് 2500 കോടി രൂപാ. കേരളത്തിലെ പച്ചക്കറി മാര്‍ക്കറ്റ് വിപണി 8750 കോടി രൂപയുടേത്.
പച്ചക്കറി വില്‍പനയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഹോര്‍ട്ടികോര്‍പ്പില്‍ 550 ജീവനക്കാര്‍ പണിയെടുക്കുന്നു. കഴിഞ്ഞവര്‍ഷം ഇവരുടെ ശമ്പളചിലവ് 11.28 കോടി രൂപാ. ഹോര്‍ട്ടികോര്‍പ് നടത്തിയ പച്ചക്കറി വില്‍പന 69.36 കോടി രൂപാ. സര്‍ക്കാരിന്റെ മറ്റൊരു പച്ചക്കറി

വിപണ സംവിധാനമായ വെജിറ്റബിൽ ആൻഡ് ഫ്രൂട് പ്രൊപ്പോഷൻ കൗൺസിൽ കേരള കഴിഞ്ഞ വര്ഷം പന്ത്രണ്ട് ജില്ലകളിലായി പതിനഞ്ച് ക്ലസ്റ്ററുകളിലൂടെ 246 .38 കോടി രൂപമുടക്കി 8328 0 മെട്രിക് ടൺ പഴങ്ങളും പച്ചക്കറികളും വ്യാപനം നടത്തി പോലും. അങ്ങനെ 8750 കോടിയുടെ പച്ചക്കറി കേരളം വിപണിയിലെ സർക്കാർ വിറ്റുവരവ് 69.36 കോടി+246.38 സമം 315 .74 കോടി രൂപ .വെറും നാൾ ശതമാനത്തിൽ താഴെ.

പച്ചക്കറി വളർത്താൻ കൃഷി മന്ത്രിയുടെയോ കൃഷി വകുപ്പിന്റെയോ സഹായം കർഷകർക്ക് വേണമെന്നില്ല .അവർ എത്ര ടൺ പച്ചക്കറി വേണമെങ്കിലും ഉത്പാദിപ്പിക്കും. ന്യായമായ വിലയ്ക്ക് വാങ്ങാൻ കൃഷി വകുപ്പ് തയ്യാറാണോ ? അതിന് കൃഷി വകുപ്പിന് പഞ്ചായത്തിന്റെയും സഹകരണ ബാങ്കുകളുടെയും സഹകരണം തേടാം. കർഷകരെ റസ്സാക്ഷിക്കാനായിട്ടാണല്ലോ ജില്ലാ സഹകരണ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കിനെയും ലയിപ്പിച്ചു കേരളം ബാങ്ക് ആരംഭിച്ചത്.

കേരളത്തിൽ ജില്ലാ ബാങ്കുകളുടെ783 ശാഖകൾ ഉണ്ട്..സംസ്ഥാന സഹകരണ ബാങ്കിന് 21 ശാഖകൾ .ആകെ 804 ശാഖകളാണ് പുതിയ കേരളബാങ്കിനുള്ളത്. കേരളത്തിലെ 1670 പ്രാദേശിക സഹകരണ ബാങ്കുകൾക്ക് 2929 ശാഖകളുണ്ട് .137 ബാങ്കുകൾക്ക് 501 ശാഖകളുള്ള കണ്ണൂർ ആണ് പ്രാദേശിക സഹകരണ ബാങ്കിൽ ഒന്നാം സ്ഥാനത്ത്143 ബാങ്കുകളും 360 ശാഖകളുമായി കോട്ടയം ജില്ലയാണ് രണ്ടാം സ്ഥാനത്ത്..ചുരുക്കത്തിൽ കർഷകരെ സഹായിക്കാനായി രൂപീകരിച്ച പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ (PACS )ആണ് നമ്മുടെ പ്രാദേശിക സഹകരണ ബാങ്കുകൾ. മൊത്തത്തിൽ 3733 ബ്രാഞ്ചുകളുള്ള കേരളത്തിലെ സഹകരണ ബാങ്ക് ശൃംഖല ഓരോ ശാഖയോടും ചേര്‍ന്ന് ഒരു കാര്‍ഷിക വിപണി ആരംഭിക്കണം. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വാങ്ങി വില്‍ക്കണം. 3000 കോടി രൂപയുടെ കര്‍ഷക വഞ്ചന പദ്ധതിയല്ല പകരം 3733 സഹകരണ ബാങ്ക് ശാഖകളില്‍ കാര്‍ഷിക വിപണികള്‍ ആരംഭിക്കാനുള്ള തീവ്രപദ്ധതി നടപ്പിലാക്കുക. വിപണികള്‍ നിലവില്‍ വരട്ടെ. അവിടെ വിഷമില്ലാത്ത പച്ചക്കറിക്ക് മാര്‍ക്കറ്റ് വിലയുടെ 90% കര്‍ഷകര്‍ക്കു നല്‍കുമെന്ന് പ്രഖ്യാപിക്കട്ടെ. എല്ലാ പച്ചക്കറികളുടെയും ഏറ്റവും കുറഞ്ഞ വാങ്ങല്‍വില 25 രൂപയായി നിജപ്പെടുത്തുക. കൂടിയ വില വിപണിവിലയുടെ 90% ആയി നിശ്ചയിക്കുക. എന്നിട്ടുമതി 3000 കോടി പദ്ധതി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (3 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (4 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (5 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (10 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (10 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (10 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (10 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (10 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (11 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (11 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (11 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (11 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (11 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (14 hours ago)

Malayali Vartha Recommends