സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ക്ക് കോവിഡ്; എട്ടുപേര്‍ക്ക് കോവിഡ് നെഗറ്റീവ് ; സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം നിയന്ത്രിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ആരംഭിച്ച സംസ്ഥാന കോവിഡ് കണ്ട്രോള് റൂം 100 ദിവസം പൂര്‍ത്തിയാക്കി

സംസ്ഥാനത്ത് ഇന്ന് രണ്ട്പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വയനാട്ടിലും കണ്ണൂരിലുമാണ് കേസുകള്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് എട്ടുപേര്‍ക്ക് കോവിഡ് നെഗറ്റീവ് ആയി. കണ്ണൂരില്‍ ആറും ഇടുക്കിയില്‍ രണ്ടും പേര്‍ക്കാണ് കോവിഡ് നെഗറ്റീവ് ആയത്.
കഴിഞ്ഞ ഒരുമാസക്കാലമായി പോസിറ്റീവ് കേസുകളില്ലാത്തതിനാല്‍ വയനാട് ജില്ലയെ ഗ്രീന്‍സോണിലായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനിടയിലാണ് കേസ് സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് 24894പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം നിയന്ത്രിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ആരംഭിച്ച സംസ്ഥാന കോവിഡ് കണ്ട്രോള് റൂം ഇന്ന് (മേയ് 2) 100 ദിവസം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള നൂറോളം ആരോഗ്യ വിദഗ്ധരാണ് സംസ്ഥാന കണ്ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിശ്രമമില്ലാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്. ഈ കണ്ട്രോള്‍ റൂമിന്റെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം കൂടിയാണ് കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സഹായിക്കുന്നത്. സംസ്ഥാന കോവിഡ് കണ്ട്രോള് റൂം 100 ദിനങ്ങള്‍ പിന്നിടുന്ന ഈ സമയത്ത് കോവിഡ് പ്രതിരോധത്തിനായി വിശ്രമമില്ലാതെ ഏകോപനം നടത്തിയ സ്‌റ്റേറ്റ് കണ്‍ട്രോള്‍ റൂമിലേയും ജില്ലാ കണ്‍ട്രോള്‍ റൂമുകളിലേയും എല്ലാ ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha


























