Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നത് നൂറോളം ആരോഗ്യ വിദഗ്ധര്‍; നൂറാം ദിനത്തിലും ഊര്‍ജസ്വലമായി സംസ്ഥാന കോവിഡ് കണ്ട്രോള്‍ റൂം; സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം നിയന്ത്രിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ആരംഭിച്ച സംസ്ഥാന കോവിഡ് കണ്ട്രോള്‍ റൂം 100 ദിവസം പൂര്‍ത്തിയാക്കി

02 MAY 2020 05:35 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം..ഞങ്ങൾ ഒരു പോലീസുകാരെയും കൊല്ലുമെന്ന് പറഞ്ഞില്ല..വാ അടപ്പിച്ച് ചെന്നിത്തല..ലാത്തിയുമായി വി ജോയ് എം എൽ എ..

എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..

സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം നിയന്ത്രിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ആരംഭിച്ച സംസ്ഥാന കോവിഡ് കണ്ട്രോള്‍ റൂം ഇന്ന് (മേയ് 2) 100 ദിവസം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള നൂറോളം ആരോഗ്യ വിദഗ്ധരാണ് സംസ്ഥാന കണ്ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിശ്രമമില്ലാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്. ഈ കണ്ട്രോള്‍ റൂമിന്റെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം കൂടിയാണ് കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സഹായിക്കുന്നത്. സംസ്ഥാന കോവിഡ് കണ്‍ട്രോള്‍ റൂം 100 ദിനങ്ങള്‍ പിന്നിടുന്ന ഈ സമയത്ത് കോവിഡ് പ്രതിരോധത്തിനായി വിശ്രമമില്ലാതെ ഏകോപനം നടത്തിയ സ്‌റ്റേറ്റ് കണ്‍ട്രോള്‍ റൂമിലേയും ജില്ലാ കണ്‍ട്രോള്‍ റൂമുകളിലേയും എല്ലാ ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു.

ഡിസംബര്‍ അവസാനം ചൈനയിലെ വുഹാനില്‍ തുടങ്ങി ഇന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങളെ ബാധിച്ചിരിക്കുന്ന കോവിഡ് 19 കേരളത്തില്‍ എത്തിയത് ജനുവരി 30നായിരുന്നെങ്കിലും അതിനും രണ്ടാഴ്ച്ച മുന്‍പ് തന്നെ ഇവിടെ കോവിഡിനെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ജനുവരി 24ന് സംസ്ഥാന കോവിഡ് കണ്ട്രോള്‍ റൂം പ്രവര്‍ത്തന സജ്ജമായത്. നിപയും പ്രളയവും നേരിട്ട അനുഭവ സമ്പത്തുമായാണ് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഊര്‍ജ്വസ്വലരായ ഒരു പറ്റം ഡോക്ടര്‍മാരുള്‍പ്പെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡിനെതിരെയുള്ള പോരാട്ടം ആരംഭിച്ചത്.

രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരുടെ വിവരശേഖരണം, പോസിറ്റീവ് രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാല്‍, വൈദ്യ സഹായം, വീടുകളിലെ നിരീക്ഷണം, മരുന്നുകളുടേയും പ്രതിരോധ ഉപകരണങ്ങളുടേയും ലഭ്യത, രോഗ നിരീക്ഷണം, ബോധവത്ക്കരണം, പരിശോധനകള്‍ തുടങ്ങി കോവിഡ് സംബന്ധമായ എല്ലാ കാര്യങ്ങളുടേയും ഏകോപനമാണ് സംസ്ഥാന കണ്ട്രോള്‍ റൂമില്‍ നടക്കുന്നത്.

കോവിഡിനെ നിയന്ത്രിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമായുള്ള വിവിധ പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി ഏകോപിപ്പിക്കുവാന്‍ വേണ്ടി 18 കമ്മിറ്റികള്‍ രൂപീകരിച്ചു. ഇതേ മാതൃകയില്‍ 14 ജില്ലകളും ടീമുകള്‍ രൂപീകരിക്കുകയും സംസ്ഥാന കണ്ട്രോള്‍ റൂമുമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു വരുന്നു. ഓരോ വിഭാഗവും ഒരു നോഡല്‍ ഓഫീസറുടെയും റിപ്പോര്‍ട്ടിംഗ് ഓഫീസറുടെയും മറ്റ് സഹായികളുടേയും മേല്‍നോട്ടത്തില്‍ ആണ് പ്രവര്‍ത്തനം നടത്തുന്നത്.

സംസ്ഥാന കണ്ട്രോള്‍ റൂമിലെ ഓരോ ദിവസവും ആരംഭിക്കുന്നത് തലേ ദിവസത്തെ പ്രവര്‍ത്തനവിശകലനം നടത്തിയും അന്ന് നടപ്പിലാക്കേണ്ട കാര്യങ്ങളുടെ രൂപരേഖ തയ്യാറാക്കിയുമാണ്. ഇതിനുശേഷം ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ കണ്ട്രോള്‍ റൂമുകളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ചകള്‍ നടത്തുകയും സര്‍ക്കാര്‍ തലത്തില്‍ എടുക്കുന്ന തീരുമാനങ്ങളും ഉത്തരുവകുളും ജില്ലകളില്‍ അറിയിക്കുകയും വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. നിലവില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് ബാധിതരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും രോഗമുക്തിനേടുന്നവരുടെയും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങളും ഈ യോഗത്തില്‍ വിശകലനം ചെയ്യുന്നു.

സംസ്ഥാന കണ്ട്രോള്‍ റൂം ഡോക്യുമെന്റേഷന്‍ ടീം ഇത്തരത്തില്‍ മറ്റു ടീമുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് വിശകലനം നടത്തിയാണ് അതതു ദിവസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്. ഇത് കൂടാതെ സംസ്ഥാനദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമുള്ളതും വിവിധ അവലോകന യോഗങ്ങള്‍ക്ക് വേണ്ടിയും വിവരശേഖരണം നടത്തി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ നിത്യേന ആരോഗ്യവകുപ്പില്‍ നിന്നും ഡെയിലി ബുള്ളറ്റിന്‍ തയ്യാറാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു വരുന്നു.

സംസ്ഥാന കണ്ട്രോള്‍ റൂമിലെ എല്ലാ കമ്മിറ്റികളും അവര്‍ക്ക് ലഭ്യമായ വിവരങ്ങള്‍ ശാസ്ത്രീയമായ വിശകലനങ്ങള്‍ നടത്തി ആവശ്യമായ മാര്‍ഗരേഖകള്‍ തയ്യാറാക്കി നല്‍കി വരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സാമൂഹ്യ അവബോധം സൃഷ്ടിക്കുന്നതിനായി ദൃശ്യശ്രവ്യ സാമൂഹ്യ മാധ്യമങ്ങളിലൂടെ നല്‍കേണ്ട സന്ദേശങ്ങള്‍ തയ്യാറാക്കി നല്‍കുന്നു.

എല്ലാ പ്രധാന ആശുപത്രികളുമായും വീഡിയോ കോണ്‍ഫറന്‍സ് വഴി എല്ലാ ദിവസവും വൈകുന്നേരം കോവിഡ്-19 സംബന്ധിച്ച് വിദഗ്ധര്‍ വിഷയാവതരണം നടത്തുന്നു.

നാളിതുവരെ സംസ്ഥാനതിനകത്തും പുറത്തുനിന്നുമായി സംശയ നിവാരണത്തിനായും ജില്ലകളില്‍ നിന്നുള്ള വിവരശേഖരണവുമായി ബന്ധപ്പെട്ടും പതിനാറായിരത്തോളം ഇ-മെയിലുകള്‍ കണ്ട്രോള്‍ റൂമിലെക്ക് വരികയും സമയബന്ധിതമായി ഇവയ്ക്ക് മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്.

ഈ കണ്‍ട്രോള്‍ റൂമില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് കോള്‍ സെന്ററുമുണ്ട്. പൊതുജനങ്ങള്‍ക്ക് കോവിഡ് 19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും 0471 2309250, 0471 2309251, 0471 2309252, 0471 2309253, 0471 2309254, 0471 2309255 എന്നീ കോള്‍ സെന്ററിലെ നമ്പരുകള്‍ സജ്ജമാക്കി. ഇതുവരെ 15,000 ത്തോളം കോളുകളാണ് കോള്‍ സെന്ററില്‍ വന്നത്. കോള്‍സെന്ററില്‍ വരുന്ന കോളുകള്‍ക്ക് സംശയ ദൂരീകരണം നടത്തുകയും ലഭിക്കുന്ന പ്രധാന വിവരങ്ങള്‍ നടപടികള്‍ക്കായി ജില്ലകളിലേക്കും വിവിധ വകുപ്പുകളിലേക്കും കൈമാറുകയും ചെയ്യുന്നു.

ഓരോ ദിവസവും ഈ 18 കമ്മിറ്റികളും ചെയ്ത പ്രവര്‍ത്തനങ്ങളും ലഭ്യമായ വിവരങ്ങളും അവലോകനം ചെയ്താണ് നടപടികള്‍ സ്വീകരിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, എന്‍.എച്ച്.എം. സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, കെ.എം.എസ്.സി.എല്‍. എം.ഡി., ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ യോഗത്തിന്റെ അവലോകനം നടത്തുന്നത്.

കണ്ട്രോള്‍ റൂമിലെ വിവിധ ടീമുകള്‍

1. കോവിഡ്19 നിരീക്ഷണത്തിനായുള്ള സര്‍വയലന്‍സ് ടീം
2. കോള്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കാനുമുള്ള കോള്‍ സെന്റര്‍ മാനേജ്‌മെന്റ് ടീം
3. മതിയായ ജീവനക്കാരെ ഉറപ്പ് വരുത്തുന്നതിനുള്ള എച്ച്.ആര്‍. മാനേജ്‌മെന്റ്
4. പരിശീലനങ്ങള്‍ സുഗമമാക്കാനായി ട്രെയിനിംഗ് ആന്റ് അവയര്‍നസ് ജെനറേഷന്‍
5. മതിയായ സുരക്ഷ ഉപകരണങ്ങളും മരുന്നുകളും ഉറപ്പാക്കാനായി മെറ്റീരിയല്‍ മാനേജ്‌മെന്റ് ടീം
6. എല്ലായിടത്തും ആവശ്യത്തിന് ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ സജ്ജമാക്കാന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍
7. സാമ്പിളുകള്‍ എടുക്കുന്നത് മുതല്‍ ഫലം വരുന്നതുവരെയുള്ള കാര്യങ്ങള്‍ക്കായി സാമ്പിള്‍ ട്രാക്കിംഗ് ടീം
8. വാര്‍ത്തകള്‍ നിരീക്ഷിച്ച് നടപടിയെടുക്കാനും വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായുള്ള മീഡിയ സര്‍വയലന്‍സ് ടീം
9. കോവിഡ് അവബോധത്തിനുള്ള കാര്യങ്ങള്‍ തയ്യാറാക്കുന്നതിനുള്ള ഐ.ഇ.സി., ബി.സി.സി. മീഡിയ മാനേജ്‌മെന്റ് ടീം
10. രേഖകള്‍ ശേഖരിക്കുന്നതിനും വിവരങ്ങള്‍ യഥാസമയം കൈമാറുന്നതിനുമുള്ള ഡോക്യുമെന്റേഷന്‍ ടീം
11. സ്വകാര്യ ആശുപത്രികളുടെ ഏകോപനത്തിന് പ്രൈവറ്റ് ഹോസ്പിറ്റല്‍ സര്‍വയലന്‍സ് ടീം
12. രോഗികളെ രോഗവ്യാപനമില്ലാതെ ആശുപത്രികളിലും വീടുകളിലുമെത്തിക്കാനുമായി ട്രാന്‍സ്‌പോട്ടേഷന്‍ ആന്റ് ആംബുലന്‍സ് മാനേജ്‌മെന്റ് ടീം
13. മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളുമായുള്ള ഏകോപനത്തിന് ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ ആന്റ് കോ-ഓര്‍ഡിനേഷന്‍ ടീം
14. ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് പ്രത്യേകിച്ചും പ്രായമായവര്‍, കിടപ്പ് രോഗികള്‍, ജീവിതശൈലീ രോഗബാധിതര്‍, മറ്റ് പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവര്‍ എന്നിവര്‍ക്ക് എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കില്‍ അത് നിറവേറ്റാനായി കമ്മ്യൂണിറ്റി ലെവല്‍ വോളന്റിയര്‍ കോഓര്‍ഡിനേഷന്‍ ടീം
15. നിരീക്ഷണത്തിലുള്ളവരുടെ മാനസികാരോഗ്യം ഉറപ്പ് വരുത്താനുള്ള സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ടീം
16. പല സ്ഥലങ്ങളില്‍ നിന്നുള്ള ഡേറ്റകള്‍ സ്വരൂപിക്കാനായുള്ള ഡേറ്റ കമ്പലേഷന്‍ ടീം
17. സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള ബജറ്റ് ആന്റ് ഫിനാന്‍സിംഗ് ടീം
18. പഠനത്തിനായും മറ്റും സംസ്ഥാനത്തിന് പുറത്തും വിദേശത്തു നിന്നും എത്തുന്നവരെ ഏകോപിപ്പിക്കാന്‍ എക്‌സ്‌പേര്‍ട്ട് സ്റ്റഡി കോഓര്‍ഡിനേഷന്‍ ടീം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (3 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (4 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (5 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (10 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (10 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (10 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (10 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (10 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (11 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (11 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (11 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (11 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (11 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (14 hours ago)

Malayali Vartha Recommends